1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 24, 2011

ലണ്ടന്‍: 200പൗണ്ടിന് വേണ്ടി യുവതിയെ വെടിവെച്ച് കൊന്ന 15 കാരന്‍ പിടിയില്‍. ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ വാടക കൊലയാളിയാണ് പിടിയിലായ റയട്ട് എന്നറിയപ്പെടുന്ന സാന്‍ട്രെ സാന്‍ഞ്ചസ് ഗെയില്‍.

യുവതി താമസിക്കുന്ന ഫ്‌ളാറ്റിലെത്തിയ ഇയാള്‍ ഇവരെ വെടിവെക്കുകയായിരുന്നു. 26 കാരിയായ ഗുലിസ്ഥാന്‍ സുഭാസിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കണ്ട ഡിക്ടറ്റീവുകള്‍ ഇത് ഒരു പരിചയ സമ്പന്നനായ കൊലയാളി ചെയ്തതാണെന്നാണ് കരുതിയത്. എന്നാല്‍ അന്വേഷണം നടത്തിയ ഡെറ്റ് ഇന്‍സ്പ് ആന്റി ചാര്‍മേര്‍സ് ഇവനെ പിടികൂടുകയായിരുന്നു. ഇത് ഭീകരവും, അപ്രതീക്ഷിതവുമാണെന്നാണ് അന്വേഷണ സംഘം ഇതിനെക്കുറിച്ച് പ്രതികരിച്ചത്.

ഗുലിസ്ഥാന്റെ മുന്‍കാമുകന്‍ ഗെയിലിനെ വാടകക്കെടുത്തതാണെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. എന്നാല്‍ ഇയാളെ കുറ്റവിമുക്തനാക്കി. 2,000പൗണ്ടാണ് ഇതിന് പ്രതിഫലമായി വാഗ്ദാനം ചെയ്തത്. എന്നാല്‍ കൊല്ലപ്പെട്ടയാളില്‍ നിന്നും വെറും 200പൗണ്ടാണ് ലഭിച്ചത്. പണത്തെക്കാളുപരി ക്വട്ടേഷന്‍ സംഘത്തില്‍ സ്ഥാനമുറപ്പിക്കുക എന്നതാണ് ഇവനെ കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നും അന്വേഷണ സംഘം പറയുന്നു.

വടക്ക് പടിഞ്ഞാറന്‍ ലണ്ടനിലെ കെന്‍സാല്‍ ഗ്രീന്‍ ബോയ്‌സ് എന്ന സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഗെയില്‍. അഞ്ച് വര്‍ഷം മുമ്പ് സോളിസിറ്റര്‍ ജനറല്‍ തോമസ് ഏപ് റൈസ് പ്രൈസിനെ കൊന്ന ഡണല്‍ കാര്‍ട്ടി ഈ സംഘത്തിലുള്‍പ്പെട്ടയാളായിരുന്നു. ഇയാള്‍ ഗെയിലിന്റെ കസിനാണ്. ഇതിനുപുറമേ ഗെയിലിന്റെ സഹാദരനും 2004ല്‍ നടന്ന കൊലപാതകക്കേസില്‍ പിടിക്കപ്പെട്ടയാളാണ്.

ഗെയിലിനെ ഈ കൊലചെയ്യാന്‍ ചുമതലപ്പെടുത്തിയ ഇസക് ബെല്ലിയും, ഗുലിസ്ഥാന്റെ മുന്‍കാമുകന്‍ സെര്‍ഡര്‍ ഓസ്‌ബെക്കും, ഇവരുടെ ഇടനിലാക്കാരനായ ലീ ബ്രൈന്‍, പോള്‍ നികോലൗ എന്നിവരെയും കേസില്‍ പ്രതിചേര്‍ത്തിരുന്നു. ഗുലിസ്ഥാന്റെ വീട്ടുകാരുമായി യാതൊരു ബന്ധവുമില്ല എന്നതിനാലാണ് ഗെയിലിനെ ബില്ലി ഈ ചുമതലയേല്‍പ്പിച്ചത്. അതനുസരിച്ച് രണ്ട് ദിവസം മുമ്പ് തന്നെ ഗുലിസ്ഥാന്റെ വീടിനടുത്ത് ഗെയില്‍ താമസിക്കുകയും പിന്നീട് പദ്ധതി നടപ്പാക്കുകയുമായിരുന്നു. ഗെയിലും ഗില്ലിയും ഒഴികെ മറ്റെല്ലാവരെയും കോടതി വെറുതെ വിട്ടു.

14 ാം വയസില്‍ കൊള്ളനടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഗെയില്‍ ആദ്യമായി പിടിക്കപ്പെട്ടത്. ഗുലിസ്ഥാനെ കൊന്നശേഷം ഇയാള്‍ മറ്റൊരു യുവാവിനെ ആക്രമിക്കുന്നതിനിടയില്‍ പിടിക്കപ്പെട്ടിരുന്നു. ഗെയിലിന്റെയും ഗില്ലിയുടേയും വിധി കോടതി ഇന്ന് പുറപ്പെടുവിക്കും

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.