ലണ്ടന്‍: ബ്രിട്ടന്റെ അതിര്‍ത്തികള്‍ വിദേശികള്‍ക്ക് ഒരു മാനദണ്ഡവുമില്ലാതെ തുറന്നുകൊടുക്കുകയാണെന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്തുവന്നു. ബ്രിട്ടനിലെത്തുന്ന വിദേശകുടിയേറ്റക്കാര്‍ക്ക് ഒന്നും ആലോചിക്കാതെയാണ് സര്‍ക്കാര്‍ പൗരത്വം നല്‍കുന്നത്. 2009ല്‍ 203,600 വിദേശികള്‍ക്ക് ബ്രിട്ടീഷ് പൗരത്വം നല്‍കിയതായാണ് അടുത്തിടെ നടന്ന ഒരുപഠനത്തില്‍ വ്യക്തമായത്. ഈകാലയളവില്‍ ഫ്രാന്‍സ് നല്‍കിയതിനേക്കാള്‍ 50% അധികവും ജര്‍മ്മനി നല്‍കിയതിന്റെ ഇരട്ടിയുമാണിത്.
ഇ.യു സ്റ്റാറ്റിറ്റിക്‌സ്‌ബോഡിയായ യൂറോസ്റ്റാറ്റിന്റെതാണ് ഈ കണക്കുകള്‍. 2060 ആകുമ്പോഴേക്കും യൂറോപ്പിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ബ്രിട്ടന്‍ മാറുമെന്നാണ് ഇവര്‍ നല്‍കുന്ന മുന്നറിയിപ്പ്. 2060ല്‍ ബ്രിട്ടന്റെ ജനസംഖ്യ 79മില്യണ്‍ ആകുമെന്നാണ് അവര്‍ പറയുന്നത്. യൂറോപ്യന്‍ മേഖലയിലെത്തുന്നവരില്‍ കഴിഞ്ഞവര്‍ഷം 11% വര്‍ധനവുണ്ടായിട്ടുണ്ട്. 2008ല്‍ 129,300പേരാണ് ബ്രിട്ടീഷ് പൗരത്വം നേടിയത്. ഈ വര്‍ഷം ഇത് 57% വര്‍ധിച്ച് 203,600 ആയി മാറി.
ലേബര്‍ സര്‍ക്കാരിന്റെ ഇമിഗ്രേഷന്‍ നയങ്ങളുടെ പോരായ്മകളാണ് ഇത് വ്യക്തമാക്കുന്നത്. നെറ്റ് ഇമിഗ്രേഷന്‍ പതിനായിരത്തില്‍ ചുരുക്കണമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രഖ്യാപിച്ചതിനിടെയാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല