ലണ്ടന്‍: 2011 യുകെ യിലെ തൊഴിലെടുക്കുന്നവര്‍ക്ക് ഒട്ടും ആശാവഹമായ വര്‍ഷമായിരിക്കില്ലെന്ന് ഇന്‍കം ഡേറ്റാ സര്‍വീസിന്റെ പഠനം വ്യക്തമാക്കുന്നു.
പെട്രോള്‍ വില വര്‍ദ്ധനയും വാറ്റ് വര്‍ദ്ധനയും ശമ്പളം വെട്ടിക്കുറയ്ക്കലുമെല്ലാം ഇപ്പോള്‍ തന്നെ ജനജീവിതം നരകതുല്യമാക്കിയിട്ടുണ്ട്. ഇന്‍കം ഡേറ്റാ സര്‍വീസിന്റെ പഠന പ്രകാരം വരും നാളുകളില്‍ ഇനിയും ശമ്പളം വെട്ടിക്കുറയ്ക്കപ്പെടാന്‍ സാധ്യത ഏറെയാണെന്ന് പറയപ്പെടുന്നു.
പൊതു മേഖലയില്‍ പണിയെടുക്കുന്നവര്‍ക്കായിരിക്കും കൂടുതല്‍ ആഘാതം നേരിടേണ്ടിവരിക. അഞ്ചിലൊരാള്‍ക്ക് പണി പോകാനാണ് സാദ്ധ്യതയെന്നും പഠനം പറയുന്നു. പൊതുമേഖലയില്‍ ശമ്പള വര്‍ദ്ധന പ്രതീക്ഷിക്കേണ്ടതില്ല. 21,000 പൗണ്ടില്‍ താഴെ വരുമാനമുള്ളവര്‍ക്ക് 250 പൗണ്ടിന്റെ മാത്രം വര്‍ദ്ധന പ്രതീക്ഷിക്കാം.
തമ്മില്‍ ഭേദം സ്വകാര്യ മേഖലയാണ്. മൂന്നു ശതമാനം വരെ സ്വകാര്യ മേഖലയില്‍ ശമ്പള വര്‍ദ്ധന കിട്ടിയേക്കാം. ഇതുപോലും ഇപ്പോള്‍ മറ്റു ജീവിതച്ചെലവുകളില്‍ വന്ന വര്‍ദ്ധനയുമായി തുലനം ചെയ്യുമ്പോള്‍ വളരെ കുറവാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല