2011 യുകെയില്‍ സമരങ്ങളുടെ വര്‍ഷമായിരിക്കുമെന്ന് മുതിര്‍ന്ന യൂണിയന് നേതാക്കള്‍ മുന്നറിയിപ്പ് നല്കുന്നു. നവവത്സര സന്ദേശത്തിലാണ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നത്.
വില്യം രാജകുമാരന്റെ വിവാഹത്തിന്റെ നിറംകെടുത്തുന്നതായിരിക്കും തങ്ങള്‍ ആസൂത്രണം ചെയ്യുന്ന സമരപരമ്പരയെന്ന് പബ്ളിക് ആന്‍ഡ് കൊമേഴ്സ്യല്‍ സര്‍വീസസ് യൂണിയന് തലവന്‍ മാര്‍ക് സെര്‍വോട്ക പറഞ്ഞു.
ചെലവുചുരുക്കലിലൂടെ ജീവനക്കാരെ ശ്വാസംമുട്ടിക്കുകയും തൊഴിലില്ലായ്മ വളര്‍ത്തുകയും ചെയ്യുന്ന സര്‍ക്കാരിനെതിരെ സന്ധിയില്ലാത്ത സമരം തന്നെ പ്രതീക്ഷിക്കാമെന്ന് ടിയുസി ജനറല്‍ സെക്രട്ടറി ബ്രെന്‍ഡന്‍ ബാര്‍ബര്‍ വ്യക്തമാക്കി.
പൊതു-സ്വകാര്യ മേഖലകളിലെ തൊഴിലാളികള്‍ കൈകോര്‍ക്കുന്ന സമരപരമ്പരകളാവും വരികയെന്ന് ആര് എം ടി ജനറല്‍ സെക്രട്ടറി ബോബ് ക്രോ പറഞ്ഞു. ഏപ്രില്‍ അവസാനം നടക്കാന്‍ പോകുന്ന രാജ വിവാഹത്തിന് അറിഞ്ഞുകൊണ്ട് ശല്യമൊന്നുമുണ്ടാക്കില്ലെന്നും എന്നാല്‍, സമരം വിവാഹത്തിന്റെ നിറം കൊടുത്തുമെന്നുറപ്പാണെന്നും ക്രോ സൂചിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല