ലണ്ടന്‍: 2012 ലണ്ടന്‍ ഒളിമ്പിക്‌സിന്റെ ദീപശിഖ (ഒളിമ്പിക്‌സ് ടോര്‍ച്ച്) പുറത്തിറക്കി. അലൂമിനിയം ഫ്രെയിമില്‍ തീര്‍ത്ത സുവര്‍ണ്ണനിറത്തിലുള്ള ദീപശിഖയാണ് പുറത്തിറക്കിയത്. ദീപശിഖയേന്തുന്ന 8000 ആളുകളെ സൂചിപ്പിക്കുന്ന 8000 ചെറിയ സുഷിരങ്ങളോടെയുള്ളതാണ് ടോര്‍ച്ച്.
ഏതുതരം കാലാവസ്ഥയെയും അതിജീവിക്കാന്‍ കഴിയുന്ന രീതിയിലാണ് ദീപശിഖയുടെ നിര്‍മ്മാണം. കാണാന്‍ ഏറെ ഭംഗിയുള്ള, എന്നാല്‍ ഭാരംകുറഞ്ഞ ദീപശിഖയാണിതെന്ന് രൂപകല്‍പ്പന ചെയ്ത എഡ്വേര്‍ഡ് ബാര്‍ബറും ജേ ഓസ്‌ഗെര്‍ബിയും പറഞ്ഞു.
ലോയ്ഡ് ടി.എസ്.ബി, കൊക്കക്കൊള, സാംസങ് എന്നിവയാണ് ദീപശിഖാപ്രയാണത്തിന്റെ സ്‌പോണ്‍സര്‍മാര്‍. ലോക കായികചരിത്രത്തിലെ മഹാരഥന്‍മാരെ ദീപശിഖയേന്തുന്നതിന് തിരഞ്ഞെടുക്കുന്നതിന്റെ നടപടികള്‍ പുരോഗമിക്കുന്നതായി ഒളിമ്പിക്‌സ് സമിതി അറിയിച്ചു.
ഇത് മൂന്നാം തവണയാണ് ലണ്ടന്‍ ഒളിമ്പിക്‌സിന് വേദിയാകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല