വാഷിംഗ്ടണ്‍: 2012 ഓടെ അഫ്ഗാനിസ്ഥാനില്‍നിന്ന് അമേരിക്കന്‍ സൈന്യത്തെ പൂര്‍ണ്ണമായും പിന്‍വലിക്കുമെന്ന് പ്രസിഡന്റ് ഒബാമ അറിയിച്ചു. ഈ വര്‍ഷം അവസാനത്തോടെ 10,000 സൈനികരെ പിന്‍വലിക്കുമെന്നും ശേഷിക്കുന്ന 23,000 പേരെ 2012 നകം പിന്‍വലിക്കുമെന്നും ഒബാമ വ്യക്തമാക്കി.
സൈനികരെ പിന്‍വലിക്കുന്നതോടൊപ്പം അഫ്ഗാന്‍ ജനതയെ ചുമതലകള്‍ നല്‍കി മുന്‍നിരയിലെത്തിക്കാനാണ് തീരുമാനം. ഇതോടെ സ്വന്തം സുരക്ഷയുടെ ഉത്തരവാദിത്വം അഫ്ഗാന്‍ ജനതയ്ക്കാവും.
അഫ്ഗാനിലെ സുരക്ഷാസ്ഥിതി മെച്ചപ്പെട്ടാല്‍ സേനയെ പിന്‍വലിക്കുമെന്ന് ഒബാമ അറിയിച്ചിരുന്നു. അമേരിക്കയ്‌ക്കെതിരായ ഭീകരതയുടെ കേന്ദ്രം എന്ന നിലയ്ക്ക് അഫ്ഗാനിസ്ഥാനില്‍നിന്നും നേരിടുന്ന ഭീഷണി കുറഞ്ഞുവരുന്ന പശ്ചാത്തലത്തിലാണ് സേനയുടെ പിന്‍മാറ്റം. ഘട്ടം ഘട്ടമായി സേനയെ പിന്‍വലിക്കുന്നതോടെ വര്‍ഷങ്ങളായി തുടര്‍ന്നുപോരുന്ന അധിനിവേശയുദ്ധത്തിന് വിരാമമാകും.
എന്നാല്‍ അഫ്ഗാനില്‍നിന്നും സേനയെ പിന്‍വലിക്കുന്നതിനോട് അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും മറ്റു ഉന്നതഉദ്യോഗസ്ഥര്‍ക്കും വിയോജിപ്പുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
തിരഞ്ഞെടുപ്പടുത്ത സാഹചര്യത്തില്‍ അധിനിവേശത്തിനെതിരെ ഉയരുന്ന പൊതുവികാരം കണക്കിലെടുത്താണ് അഫ്ഗാനില്‍നിന്നും സേനയെ പിന്‍വലിക്കാന്‍ അമേരിക്ക തയ്യാറായതെന്നും സൂചനയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല