1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 10, 2015

സ്വന്തം ലേഖകന്‍: 2014 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു, നിവിന്‍ പോളിയും സുദേവ് നായരും മികച്ച നടന്മാര്‍, നസ്രിയ നടി. 1983, ബാംഗ്‌ളൂര്‍ ഡേയ്‌സ് എന്നീ സിനിമകളിലെ അഭിനയം നിവിന്‍ പോളിക്ക് പുരസ്‌കാരം നേടിക്കൊടുത്തപ്പോള്‍ മൈ ലൈഫ് പാര്‍ട്ടനര്‍ എന്ന സിനിമയിലെ അഭിനയത്തിന് സുദേവ് നായര്‍ മികച്ച നടനുള്ള പുരസ്‌കാരം പങ്കുവച്ചു. ഓം ശാന്തി ഓശാനയിലേയും ബാംഗ്ലൂര്‍ ഡേയ്‌സിലേയും അഭിനയത്തിനാണ് നസ്രിയക്ക് അവാര്‍ഡ്.

അവാര്‍ഡുകള്‍ ഇങ്ങനെ:

മികച്ച ചിത്രം ഒറ്റാല്‍ സംവിധാനം ജയരാജ്

രണ്ടാമത്തെ ചിത്രം മൈലൈഫ് പാര്‍ട്ട്‌നര്‍

മികച്ച നടന്‍: നിവിന്‍ പോളി, സുദേവ് നായര്‍

മികച്ച നടി: നസ്രിയ നസീം

മികച്ച തിരക്കഥാകൃത്ത്: അഞ്ജലി മേനോന്‍ (ബാംഗ്‌ളൂര്‍ ഡേയ്‌സ് )

പശ്ചാത്തല സംഗീതം: ബിജിപാല്‍

മികച്ച കഥാകൃത്ത്: സിദ്ധാര്‍ഥ് ശിവ

സംവിധായകന്‍: സനല്‍ കുമാര്‍ ശശിധരന്‍ (ഒരാള്‍ പൊക്കം)

സ്വഭാവ നടന്‍: അനൂപ്‌മേനോന്‍

സ്വഭാവ നടി: സേതുലക്ഷ്മി

ഛായാഗ്രാഹകന്‍: അമല്‍ നീരദ് (ഇയോബ്ബിന്റെ പുസ്തകം)

അവലംബിത തിരക്കഥ: രഞ്ജിത്ത്(ഞാന്‍)

ചിത്രംസംയോജകന്‍: ലിജോ പോള്‍

ബാല നടന്‍: അദ്വൈത്

ബാല നടി: ഫാത്തിമ

സംഗീത സംവിധാനം: രമേശ് നാരായണന്‍

മികച്ച ഗായകന്‍: യേശുദാസ്

മികച്ച ഗായിക: ശ്രേയാ ഘോഷാല്‍

മികച്ച പുതുമുഖ സംവിധായകന്‍: എബ്രിഡ് ഷൈന്‍

മികച്ച ശബ്ദ ഡിസൈന്‍ തപസ്‌നായക് (ഇയ്യോബിന്റെ പുസ്തകം)

മികച്ച പ്രോസസിങ് ലാബ്/കളറിസ്റ്റ്: രംഗനാഥന്‍ (ഇയ്യോബിന്റെ പുസ്തകം)

വസ്ത്രാലങ്കാരംസമീറ സനീഷ് (വിവിധ ചിത്രം)

ഡബ്ബിങ് ആര്‍ട്ടിസ്റ്റ്(ആണ്‍): ഹരിശാന്ത് (വൈറ്റ് ബോയ്‌സ്)

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പെണ്‍): വിമ്മി മറിയം ജോര്‍ജ് ( മുന്നറിയിപ്പ്)

മേക്കപ്പ്മാന്‍: മനോജ് അങ്കമാലി (ഇയ്യോബിന്റെ പുസ്തകം)

ജനപ്രീതിയും കലാമേന്മയുമുള്ള പ്രത്യേക ജൂറി പുരസ്‌കാരം ഓം ശാന്തി ഓശാന

പ്രത്യേക ജൂറി പരാമര്‍ശം: പ്രതാപ് പോത്തന്‍, ഇന്ദ്രന്‍സ് (അപ്പോത്തിക്കരി)

വിവിധ പുരസ്‌കാരങ്ങള്‍ക്കായി 70 സിനിമകളാണ് ജോണ്‍ പോള്‍ അധ്യക്ഷനായ ജൂറിക്ക് മുമ്പിലെത്തിയത്. സിനിമ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.