സ്വന്തം ലേഖകന്‍: 2016 ഏറ്റവും ചൂടുകൂടിയ വര്‍ഷമെന്ന് ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ നിരീക്ഷണ സംഘടന (ഡബ്‌ള്യു.എം.ഒ). ലോകത്ത് ഇന്നുവരെ ഉണ്ടായതില്‍ ഏറ്റവും ചൂടുകൂടിയ വര്‍ഷമാണ് 2016 എന്നാണ് ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ നിരീക്ഷണ സംഘടന (ഡബ്‌ള്യു.എം.ഒ) പറയുന്നത്.
കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന കെടുതികള്‍ തടയുന്നതിന് ആഗോള താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസില്‍ പിടിച്ചുനിര്‍ത്തണമെന്നാണ് ലോകരാജ്യങ്ങള്‍ പാരിസ് ഉടമ്പടിയില്‍ അംഗീകരിച്ചത്. എന്നാല്‍, ഇപ്പോള്‍തന്നെ അത് 1.5 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയിട്ടുള്ളതായും സംഘടന ചൂണ്ടിക്കാട്ടി.
ഓരോ വര്‍ഷവും ചൂടുകൂടുകയാണ്. മറാഖിഷില്‍ യു.എന്‍ അംഗരാജ്യങ്ങളുടെ കാലാവസ്ഥ ചര്‍ച്ചയിലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കാര്‍ബണ്‍ പുറന്തള്ളല്‍ തടയുന്നതിന് ആവിഷ്‌കരിച്ച നിയമങ്ങള്‍ക്ക് അംഗീകാരം തേടുന്നതിനാണ് സമ്മേളനം.
രാജസ്ഥാനിലുള്ള ഫലോഡിയില്‍ മേയില്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി–51 ഡിഗ്രി സെല്‍ഷസ്. 2016ല്‍ അനവധി ഉഷ്ണക്കാറ്റുകള്‍ ഉണ്ടായി. സൗത്ത് ആഫ്രിക്കയിലെ ഉഷ്ണക്കാറ്റാണ് ഈ വര്‍ഷം ആദ്യമുണ്ടായത്. കൊടുംവരള്‍ച്ചയ്ക്കുള്ള മുന്നറിയിപ്പായിരുന്നു ഇത്. കുവൈത്തിലെ മിത്രിബായില്‍ ജൂലൈ 21ന് 54 ഡഗ്രി സെല്‍ഷസാണു രേഖപ്പെടുത്തിയ താപനില. ഏഷ്യയിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്. വടക്കന്‍ ആഫ്രിക്കയിലും ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ വര്‍ഷമാണിത്.
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ ദുരിതങ്ങളെത്തുടര്‍ന്ന് 2015ല്‍ 1.92 കോടി ആളുകള്‍ക്കു കുടിയൊഴിയേണ്ടി വന്നു. ഇതില്‍ ഭൂരിഭാഗവും തെക്ക്കിഴക്കന്‍ ഏഷ്യയിലാണ്. 113 രാജ്യങ്ങളെ കാലാവസ്ഥവ്യതിയാന ദുരിതം ബാധിച്ചു. ഈ വര്‍ഷത്തെ കണക്ക് ഇതുവരെ ലഭ്യമായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല