ട്വന്റി20 ലോകകപ്പ് മത്സരങ്ങളില്‍ ഇന്ത്യ പഴയ ജേഴ്‌സി ധരിക്കണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടു. പുത്തന്‍ ജേഴ്‌സിയണിഞ്ഞ് കളിച്ച മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ടീം പരാജപ്പെട്ടതാണ് ബിസിസിഐയുടെ ഈ ‘അന്ധവിശ്വാസത്തിന്’ കാരണമായത്.
കഴിഞ്ഞവര്‍ഷം ലോകകപ്പ് നേടിയ ജേഴ്സി ധരിച്ച് ട്വന്റി20 ലോകകപ്പില്‍ മത്സരിക്കണമെന്നാണ് ബിസിസിഐയുടെ അഭിപ്രായം. ബിസിസിഐ പ്രസിഡന്റ് ശ്രീനിവാസനാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. ഈ തീരുമാനം അന്ധവിശ്വാസം കൊണ്ട് എടുത്തതല്ലെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.
ട്വന്റി20 ലോകകപ്പില്‍ ഏറെ പ്രതീക്ഷയുമായാണ് ഇന്ത്യ ഇറങ്ങുന്നത്. നാളെ ആതിഥേയരായ ശ്രീലങ്കയുമായിട്ടാണ് ഇന്ത്യയുടെ സന്നാഹമത്സരം നടക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല