സ്വന്തം ലേഖകന്‍: 2020 ലെ ഒളിമ്പിക്‌സ് കാണാന്‍ വരുന്ന വിശ്വാസികള്‍ക്കായി സഞ്ചരിക്കുന്ന പള്ളിയുമായി ജപ്പാന്‍ കമ്പനി. ഒളിമ്പിക് മത്സരങ്ങള്‍ കാണാനായി ജപ്പാനിലെത്തുന്ന വിശ്വാസികള്‍ക്ക് ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കാന്‍ സഞ്ചരിക്കുന്ന പള്ളി നിര്‍മ്മിച്ചിരിക്കുകയാണ് ജപ്പാനിലെ ഒരു കമ്പനി.
ഒളിമ്പിക്‌സിന്റെ ഭാഗമായി ജപ്പാനിലെത്തുന്ന വിശ്വാസികള്‍ക്ക് ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കാന്‍ സഞ്ചരിക്കുന്ന പള്ളി സഹായിക്കുമെന്നാണ് ഇത് നിര്‍മ്മിച്ചിരിക്കുന്ന കമ്പനി സി.ഇ.ഒ യാസുഹ്‌റു ഇനോണ്‍ പറയുന്നത്. യാഷു പ്രൊജക്ട് എന്ന കമ്പനിയാണ് സഞ്ചരിക്കുന്ന മുസ്‌ലിം പള്ളികള്‍ക്ക് പിന്നില്‍.
ഒരേ സമയം അമ്പത് വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വാഹനത്തിലാണ് പളളിയുടെ നിര്‍മ്മാണം. പദ്ധതിയുടെ ഭാഗമായുള്ള ആദ്യ മുസ്‌ലിം പള്ളി ടോക്കിയോവിലെ സ്‌റ്റേഡിയത്തിന് പുറത്ത് ഉദ്ഘാടനം ചെയ്തു കവിഞ്ഞു. ഒളിമ്പിക്‌സിന് മുന്നോടിയായി കൂടുതല്‍ മുസ്‌ലിം പള്ളികള്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ കമ്പനി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല