1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 25, 2024

സ്വന്തം ലേഖകൻ: സെൻ നദിയിൽ വെള്ളിയാഴ്ചയുടെ വെളിച്ചംവീഴുമ്പോൾ ആ ചരിത്രനിമിഷത്തിലേക്ക് മിഴിതുറക്കാം. ഒളിമ്പിക്‌സിൽ ആദ്യമായി സ്റ്റേഡിയത്തിനു പുറത്തൊരു ഉദ്ഘാടനച്ചടങ്ങ്. പാരീസ് ഒളിമ്പിക്‌സിലേക്ക് താരങ്ങളെ സ്വാഗതംചെയ്യുന്നത് സ്‌റ്റേഡിയത്തിലെ ട്രാക്കിലൂടെയല്ല, സെൻ നദിയുടെ ഓളങ്ങളാണ് അവരെ വരവേൽക്കുക. നദിയിലെ ആറുകിലോമീറ്ററിൽ നൂറു ബോട്ടുകളിൽ നിറയെ 10,500 ഒളിമ്പിക് താരങ്ങളായിരിക്കും.

ഫ്രാൻസിന്റെ തലസ്ഥാനംതന്നെ ഒരു വലിയ സ്‌റ്റേഡിയമായിമാറും. ഇന്ത്യൻസമയം രാത്രി 11-നാണ് ഉദ്ഘാടനച്ചടങ്ങുകൾ തുടങ്ങുക. മൂന്നുമണിക്കൂറോളം നീണ്ടുനിൽക്കുന്ന ചടങ്ങിൽ അദ്‌ഭുതങ്ങൾ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. ആരൊക്കെയാവും ചടങ്ങിന് ആവേശം പകരുക എന്നതുൾപ്പടെയുള്ള കാര്യങ്ങളെല്ലാം രഹസ്യമാക്കിവെച്ചിരിക്കുകയാണ്.

സുരക്ഷാഭീഷണിയുള്ളതിനാലാണ് പലതും പുറത്തുവിടാത്തത്. ഫ്രഞ്ച് നടനും സംവിധായകനുമായ തോമസ് ജോളിയാണ് ഒളിമ്പിക്‌സിന്റെ ആർട്ട് ഡയറക്ടർ. ഫ്രഞ്ച് സംസ്‌കാരം ഒരു കണ്ണാടിയിലെന്നപോലെ സെൻനദിയിൽ തെളിയും. നാലായിരം നർത്തകരും മൂവായിരം കലാകാരന്മാരും പങ്കെടുക്കും. ലോകമെങ്ങുമുള്ള 150 കോടി ജനങ്ങൾ ഉദ്ഘാടനച്ചടങ്ങ് ടെലിവിഷനിലൂടെ കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.