1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2024

സ്വന്തം ലേഖകൻ: ക്വാഡ് ഉച്ചകോടിക്ക് യുഎസ് ആതിഥേയത്വം വ​ഹിക്കും. സെപ്റ്റംബർ 21ന് യുഎസിലെ ഡെലവെയറിലായിരിക്കും ഉച്ചകോടി നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവർ പങ്കെടുക്കും.

ഇന്ത്യ-പസഫിക് മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ, രാജ്യങ്ങൾക്കിടയിലെ നയതന്ത്രബന്ധം ശക്തിപ്പടുത്തൽ, ആരോ​ഗ്യസുരക്ഷ, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വിഷയങ്ങൾ യോ​ഗത്തിൽ ചർച്ചയായേക്കും. ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ക്വാഡ് അഥവാ ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ്.

ഇന്ത്യയിലായിരുന്നു ഇക്കുറി ക്വാഡ് ഉച്ചകോടി നടക്കേണ്ടിയിരുന്നത്. എന്നാൽ ഇത് പിന്നീട് ജോ ബൈഡന്റെ ജന്മനാടായ ഡെലവെയറിലേക്ക് മാറ്റുകയായിരുന്നു. ഭരണകാലാവധി അവസാനിക്കുന്ന കിഷിദയുടെയും ജോ ബൈഡന്റെയും അവസാന ക്വാഡ് ഉച്ചകോടിയാണിത്. 2025ലെ ക്വാഡ് ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്നാണ് സൂചന. ക്വാഡ് രൂപീകരിച്ചിട്ട് 20 വർഷം പിന്നിടുന്നുവെന്ന പ്രത്യേകതയും ഡെലവെയറിൽ നടക്കുന്ന ഉച്ചകോടിക്കുണ്ട്.

അതേസമയം ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആ മാസം അവസാനത്തോടെ അമേരിക്കയിലെത്തും. ഇതിന് ശേഷം സെപ്തംബർ 22-23 തിയതികളിലായി ന്യൂയോർക്കിൽ നടക്കുന്ന യുഎൻ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. മൂന്നാം വട്ടവും അധികാരമേറ്റതിന് ശേഷം കഴിഞ്ഞ രണ്ട് മാസത്തിനിടെ മോദി റഷ്യയിലും യുക്രെയ്നിലും സന്ദർശിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.