ലണ്ടന്‍: 2050 ആവുമ്പോള്‍ ബ്രിട്ടന് പുകവലിക്കാരില്ലാത്ത രാജ്യമായി മാറുമെന്ന് പഠനം. സിറ്റി ഗ്രൂപ്പ് ബാങ്ക് അനലിസ്റ്റ് ആഡം സ്പീല്മാന്റേതാണ് ഈ നിഗമനം.
1960കളില്‍ യുകെയില്‍ പുകവലിക്കാര്‍ മൊത്തം ജനസംഖ്യയുടെ 53 ശതമാനമായിരുന്നു. 2008ലെ കണക്കുകള്‍ പറയുന്നത് 21 ശതമാനം മാത്രമാണ് പുകവലിക്കാരെന്നാണ്. ഈ നിലയില്‍ പുകവലിക്കാരുടെ എണ്ണം താഴ്ന്നാല്‍ 2050 ആവുന്നതോടെ രാജ്യത്ത് പുകവലിക്കാര്‍ കാണില്ലെന്നാണ് ആഡം സ്പീല്മാന് നിഗമനത്തില്‍ എത്തുന്നത്.
പുകവലിക്കാര്‍ കുറയുന്നതിന്റെ പ്രതിഫലനം ഷെയര്‍ മാര്‍ക്കറ്റിലും കാണുന്നുണ്ട്. പുകയിലക്കമ്പനികളില് പലതിന്റെയും ഷെയര്‍ വില ഇടിയുകയാണ്. സിഗരറ്റ് നിര്‍മാണ മേഖലയും പ്രതിസന്ധിയിലേക്കു വീണുകൊണ്ടിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല