1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 9, 2011

യു.കെയിലെ ജനസംഖ്യ പുതിയ ഉയരങ്ങള്‍ കീഴടക്കാനൊരുങ്ങുന്നു. 2060 ആകുമ്പോഴേക്കും ജനസംഖ്യയുടെ കാര്യത്തില്‍ ബ്രിട്ടന്‍ ജര്‍മ്മനിയെ മറികടക്കുമെന്നാണ് കരുതുന്നത്. ഇതോടെ യൂറോപ്യന്‍യൂണിയനിലെ ഏറ്റവും ജനസംഖ്യയുള്ള സ്‌റ്റേറ്റായി ബ്രിട്ടന്‍ മാറും. കുടിയേറ്റത്തിലും ജനനനിരക്കിലുണ്ടാകുന്ന വര്‍ധനയാണ് ജനസംഖ്യ ഇത്രയധികം വര്‍ധിക്കാന്‍ ഇടയാക്കുക.

ജനസംഖ്യ വര്‍ധിക്കുന്നതോടെ ബ്രിട്ടന്‍ യുറോപ്പിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ തിങ്ങിനിറയുന്ന രാഷ്ട്രം എന്ന റെക്കോര്‍ഡും സ്വന്തമാക്കും. ഇത് രാജ്യത്തെ മൊത്തത്തില്‍ ബാധിക്കും. ആശുപത്രികളിലും സ്‌കൂളുകളിലും ഭവനമേഖലയിലും വന്‍ ഡിമാന്റുണ്ടാക്കാന്‍ ഇത് ഇടയാക്കും. വളരെ ചെറിയ രാഷ്ട്രമായ ബ്രിട്ടനെ സംബന്ധിച്ചിടത്തോളം ജനസംഖ്യാ സ്‌ഫോടനം ഏറെ അപകടമുണ്ടാക്കുമെന്ന് യു.കെ ഇന്‍ഡപ്പെന്‍ഡന്റ് പാര്‍ട്ടി എം.ഇ.പി ജെറാഡ് ബാറ്റന്‍ പറഞ്ഞു.

ഇത് ഭാവിയെ ബാധിക്കുമെന്നും ജെറാഡ് കണക്കുകൂട്ടുന്നു. എന്നാല്‍ ജര്‍മ്മനിയിലെ ജനസംഖ്യ കുറയുന്നു എന്നതാണ് ഏറ്റവും അതിശയകരമായ കാര്യം. 81 മില്യണില്‍ നിന്നും ജനസംഖ്യ 66 മില്യണായി ഇടിയുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. എന്നാല്‍ ഫ്രാന്‍സിലെ ജനസംഖ്യ 64 മില്യണില്‍ നിന്നും 74 മില്യണായി ഉയരും. ബ്രിട്ടനേക്കാള്‍ ഉയര്‍ന്ന ജനസംഖ്യാസ്‌ഫോടനം നടക്കുന്നത് മൂന്ന് രാഷ്ട്രങ്ങളില്‍ മാത്രമായിരിക്കുമെന്നും യൂറോസ്റ്റാറ്റ് വിലയിരുത്തുന്നു.

ലക്‌സംബര്‍ഗ്, സൈപ്രസ്, ഐയര്‍ലന്റ് എന്നീ രാഷട്രങ്ങളായിരിക്കും ഇവ. 2060 ആകുമ്പോഴേക്കും യൂറോപ്പിലെ ആകെ ജനസംഖ്യ 501മില്യണില്‍ നിന്നും 525 മില്യണായി കൂടുമെന്നും റിപ്പോര്‍ട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.