സജീഷ് ടോം (യുക്മ പിആര്‍ഒ) : ഒക്ടോബര്‍ 28ന് അരങ്ങേറുന്ന യുക്മ നാഷണല്‍ കലാമേള 2017ന്റെ മുന്നോടിയായി നടക്കുന്ന റീജിയണല്‍ കലാമേളകളില്‍ എല്ലാവരും ആവേശപൂര്‍വം കാത്തിരിക്കുന്നതാണ് സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേള. കഴിഞ്ഞ ശനിയാഴ്ച്ച (ഒക്ടോബര്‍ 7) നാല് റീജിയണുകളില്‍ കലാമേളകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഒക്ടോബര്‍14ന് യുക്മയുടെ കരുത്തുറ്റ അംഗ അസോസിയേഷനുകള്‍ ഉള്‍പ്പെടുന്ന സൗത്ത് ഈസ്റ്റ്, നോര്‍ത്ത് വെസ്റ്റ് റീജിയണുകളിലാണ് കലാമേളകള്‍ നടക്കുവാന്‍ പോകുന്നത്. സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേള ഹോര്‍ഷമില്‍ അരങ്ങേറുമ്പോള്‍ റീജിയന്റെ മാത്രമല്ല യുക്മയുടെ കലാമേള ചരിത്രത്തിലെ തന്നെ അവിസ്മരണീയ നിമിഷത്തിനാണ് സാക്ഷ്യം വഹിക്കുവാന്‍ പോകുന്നത്.
റീജിയണില്‍ അംഗങ്ങളായ 21 അസോസിയേഷനുകളില്‍ നിന്നുമുള്ള മത്സരാര്‍ത്ഥികളുടെ എന്റ്രികള്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചപ്പോള്‍ ലഭിച്ചു കഴിഞ്ഞിരിക്കുകയാണ്. 300 ല്‍ പരം മത്സരാര്‍ത്ഥികളാണ് റീജിയണല്‍ കലാമേളയ്ക്ക് പങ്കെടുക്കുവാനായി പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംയുക്ത സൗത്ത് റീജിയണില്‍ നിന്നും യുക്മ സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് എന്നിങ്ങനെ വിഭജിച്ച ശേഷം ആദ്യമായിട്ടാണ് ഇത്രയും ജനകീയമായി ഒരു റീജിയണല്‍ കലാമേള നടത്തപ്പെടുന്നത്. സൗത്ത് ഈസ്റ്റ് റീജിയണില്‍ മുന്‍ വര്‍ഷങ്ങളില്‍ നാമമാത്രമായ അസോസിയേഷനുകളുടെ പ്രാതിനിധ്യം മാത്രമാണ് റീജിയണല്‍ കലാമേളയ്ക്കു ലഭിച്ചിരുന്നത്. എന്നാല്‍ ലാലു ആന്റണിയുടെയും അജിത് വെണ്മണിയുടെയും, അനില്‍ വര്‍ഗീസിന്റെയും നേതൃത്വത്തില്‍ അധികാരമേറ്റെടുത്ത റീജിയണല്‍ കമ്മറ്റിയുടെ നിരന്തര പരിശ്രമമാണ് റീജിയണല്‍ കലാമേളയില്‍ റീജിയണിലുള്ള 21 അംഗ അസോസിയേഷനുകളുടേയും പ്രതിനിധികളെ പങ്കെടുപ്പിക്കുന്നത് സാധ്യമാക്കിയിരിക്കുന്നത്. ഒരു റീജിയണല്‍ കലാമേളയില്‍ 21 അസോസിയേഷനില്‍ നിന്നും മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്നത് തന്നെ യുക്മയുടെ കലാമേള ചരിത്രത്തില്‍ അത്യപൂര്‍വമാണ്.
സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേളയില്‍ ഡബിള്‍ ഹാട്രിക്ക് വിജയം നേടി അജയ്യരായി നിലകൊള്ളുന്ന ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റി (ഡി.കെ.സി)യ്ക്ക് അസോസിയേഷനുകളുടെ ഈ കുത്തൊഴുക്കില്‍ പിടിച്ചു നില്‍ക്കാനാവുമോ എന്നുള്ളതാണ് ഏവരും ഉറ്റുനോക്കുന്നത്. യുക്മ മുന്‍ ദേശീയ ട്രഷറര്‍ ഷാജി തോമസ്, മുന്‍ റീജിയണല്‍ പ്രസിഡന്റ് മനോജ് പിള്ള എന്നിവരുടെ നേതൃത്വത്തില്‍ എക്കാലവും മികച്ച പ്രകടനമാണ് ഡി.കെ.സി കാഴ്ച്ചവച്ചിട്ടുള്ളത്. സംയുക്ത സൗത്ത് റീജിയണല്‍ കലാമേളയില്‍ റെഡിങില്‍ നടന്ന 2010ലെ കലാമേളയില്‍ ചാമ്പ്യന്മാരായത് ബേസിങ്‌സ്റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷനായിരുന്നു. എന്നാല്‍ 2011 ഡോര്‍സെറ്റ്, 2012 ഡോര്‍സെറ്റ്, 2013 സാലിസ്ബറി എന്നീ റീജിയണല്‍ കലാമേളകളില്‍ ഡി.കെ.സിയാണ് ചാമ്പ്യന്മാരായത്. സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് റീജിയനുകളുടെ വിഭജനത്തിന് ശേഷം സൗത്ത് ഈസ്റ്റ് റീജിയണില്‍ നടന്ന 2104 ടോള്‍വര്‍ത്ത്, 2015 വോക്കിങ്, 2016 ഡോര്‍സെറ്റ് എന്നീ മൂന്ന് കലാമേളകളിലും ഡി.കെ.സി ചാമ്പ്യന്‍ഷിപ്പ് പട്ടം കൈവിടാതെ സൂക്ഷിച്ചു. ഇങ്ങനെ റീജിയണല്‍ കലാമേളകളില്‍ ഡബിള്‍ ഹാട്രിക്ക് സ്വന്തമാക്കിയ ഡി.കെ.സി വിജയം ആവര്‍ത്തിക്കുമോ അതോ ഈ അശ്വമേധത്തിന് കടിഞ്ഞാണിടുവാന്‍ കരുത്തരായവര്‍ സൗത്ത് റീജിയണിലുണ്ടോ എന്നുള്ള ചോദ്യമാണ് ഉയരുന്നത്.
എന്നാല്‍ നിലവിലുള്ള വിജയികള്‍ക്കും മറ്റ് അസോിയേഷനുകള്‍ക്കും ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നത് പുതിയതായി യുക്മയിലേയ്ക്ക് കടന്നു വന്നിട്ടുള്ള ഹേവാര്‍ഡ്‌സ്ഹീത്ത് മലയാളീ അസോസിയേഷന്‍, കെ.സി.ഡബ്ലു.എ ക്രോയിഡോണ്‍, സൗത്ത് ഈസ്റ്റ് മലയാളി അസോസിയേഷന്‍ ഈസ്റ്റ്‌ബോണ്‍ എന്നിവരാണ്. നിലവിലുള്ള റണ്ണര്‍ അപ് അസ്സോസിയേഷനും യുക്മയുടെ സ്ഥാപക പ്രസിഡന്റ വര്ഗീസ് ജോണിന്റെ സ്വന്തം തട്ടകമായ വോക്കിങ് മലയാളീ അസോസിയേഷനും ശക്തമായി മത്സരരംഗത്തുണ്ട്. കൂടാതെ റിഥം ഹോര്‍ഷം , ഹേവാര്‍ഡ്‌സ്ഹീത്ത് യുണൈറ്റഡ് മലയാളീ അസോസിയേഷന്‍, നാഷണല്‍ കലാമേളയ്ക്ക് ആഥിഥേയത്വം വഹിക്കുന്ന അസ്സൊസിയേഷന്‍ ഒഫ് സ്ലോ മലയാളീസ് , ബ്രിട്ടീഷ് കേരളൈറ്റ്‌സ് സൊത്താള്‍, കാന്റര്‍ബറി കേരളൈറ്റ്‌സ്, സംഗീത യുകെ ക്രോയിഡോണ്‍ , കെ.സി.ഡബ്ല്യൂ.എ. ക്രോയിഡോണ്‍, ഡബ്ലിയു.വൈ.എം.സി.എ വോക്കിങ് . മാസ്സ് ടോള്‍വര്‍ത്ത്, മലയാളീ അസോസിയേഷന്‍ റെഡ്ഹില്‍, സഹൃദയ കെന്റ് , സീമ ഈസ്റ്റ്‌ബോണ്‍, റെഡിങ്, പോര്‍ട്‌സ്മൗത്ത് മലയാളി അസോസിയേഷന്‍, ഡാട്ട്‌ഫൊര്‍ഡ് മലയാളീ അസോസിയേഷന്‍, മെയ്ഡ്‌സ്റ്റോണ്, ആഷ്‌ഫോര്‍ഡ് എന്നിവടങ്ങളില്‍ നിന്നുമാണ് ഇപ്പോള്‍ എന്‍ട്രി ലഭിച്ചിരിക്കുന്നത് .
റീജിയണല്‍ കലാമേളയുടെ പൂര്‍ണ വിജയത്തിന് യുക്മ നാഷണല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ റീജിയണല്‍ കമ്മറ്റി അശ്രാന്ത പരിശ്രമത്തിലാണ്. ദേശീയ കലാമേള ഈ റീജിയണില്‍ തന്നെയാണ് നടക്കുന്നത് എന്നുള്ളതും മത്സരങ്ങളുടെ വീറും വാശിയും വര്‍ദ്ധിപ്പിക്കും.
മത്സരങ്ങളുടെ പൂര്‍ണ വിജയത്തിനായി താഴെ പറയുന്നവര്‍ വിവിധ കമ്മറ്റികളുടെ ചുമതല വഹിക്കുന്നതാണ്.
കലാമേള ചെയര്‍മാന്‍ : ലാലു ആന്റണി
വൈസ് ചെയര്‍മാന്‍ : സുരാജ് എം രാജന്‍
ജനറല്‍ കണ്‍വീനര്‍ : അജിത് വെണ്‍മണി
അപ്പീല്‍ കമ്മിറ്റി ചെയര്‍മാന്‍ : റോജിമോന്‍ വര്‍ഗീസ്
അപ്പീല്‍ കമ്മറ്റി : ലാലു ആന്റണി, അജിത് വെണ്‍മണി, അനില്‍ വര്‍ഗീസ്, ജോമോന്‍ കുന്നേല്‍
ഫിനാന്‍സ് കണ്‍ട്രോളര്‍ : അനില്‍ വര്‍ഗീസ്
ഓഫീസ് ഇന്‍ ചാര്‍ജ് : സന്തോഷ് ചന്ദ്രശേഖര്‍
ഓഫീസ് സഹായികള്‍ : അജു ആന്റണി, ജോഷി കുര്യാക്കോസ്, സനീഷ് ബാലന്‍, ബിബിന്‍ എബ്രഹാം
പ്രോഗ്രാം കോര്‍ഡിനേറ്റര്‍സ് : മനോജ് പിള്ള, ജേക്കബ്‌കോയിപ്പള്ളി, ഹരി പദ്മനാഭന്‍, ജോസ് പിഎം, ട്വിങ്കില്‍ ടോംസ്
ഫസ്റ്റ് എയ്ഡ് : ജോസിന്‍ ജോസ്, ഹെലന്‍ എബ്രഹാം, റോസ്‌മോള്‍ അലെന്‍
ജനറല്‍ കോര്‍ഡിനേറ്റര്‍സ് :
ബിജു പോത്താനിക്കാട്.
സെബാസ്റ്റ്യന്‍ എബ്രഹാം ,
ടിനോ സെബാസ്റ്റ്യന്‍,
ജോ വര്‍ഗീസ്,
സോനു സെബാസ്റ്റ്യന്‍ ,
സ്റ്റാലിന്‍ ദേവസിയ,
ദില്‍ഷാദ് ,
ബിനോയ് ചെറിയാന്‍ ,
ജോജി ജോസഫ്,
അഭിലാഷ് ആബേല്‍,
സിജു ജേക്കബ്,
ജയശ്രീ,
സന്നമ്മ ബെന്നി ,
സാബു മാത്യു ,
ജോമി ജോയ്,
ജോസ് ഫെര്‍ണാണ്ടസ്,
ജോമോന്‍ ചെറിയാന്‍ ,
ജോയ് പൗലോസ്,
പോളച്ചന്‍ ,
ശശികുമാര്‍പിള്ള,
ജിമ്മി അഗസ്റ്റിന്‍
അലന്‍ ജേക്കബ്,
സൈമി ജോര്‍ജ്
റെയ്‌നോള്‍ഡ് മാനുവല്‍
കലാമേള ഉന്നത നിലവാരം പുലര്‍ത്തി വിജയിപ്പിക്കുവാന്‍ അംഗ അസ്സോസിയേഷനുകളോടും മലയാളി സമൂഹത്തോടും യുക്മ സൗത്ത് ഈസ്റ്റ് കമ്മിറ്റീ അഭ്യര്‍ത്ഥിച്ചു
കലാമേള നടക്കുന്ന വേദിയുടെ വിലാസം:
The College of Richard Collyer
82 Hurst Rd,
Horsham
RH12 2EJ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല