സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ കുട്ടികളുള്‍പ്പെടെ 21 പേരെ ശീതീകരിച്ച ലോറിയില്‍ കണ്ടെത്തി; വിയറ്റ്‌നാമില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെന്ന് സംശയം. ശീതീകരിച്ച ലോറിയില്‍ ഒളിപ്പിച്ചു കടത്തിയ 21 പേരെ ബ്രിട്ടീഷ് തുറമുഖത്ത് കണ്ടെത്തിയതായി ബിബിസി റിപ്പോര്‍ട്ട്. കണ്ടെത്തിയവരില്‍ 15 പേര്‍ കുട്ടികളാണെന്നും സംഘം വിയറ്റ്‌നാമില്‍ നിന്നാണെന്ന് കരുതുന്നതായും അധികൃതര്‍ അറിയിച്ചു.
കണ്ടെത്തിയവരില്‍ ചെറിയ കുട്ടിക്ക് 12 വയസ് പ്രായമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇംഗ്ലണ്ടിലെ ന്യൂഹെവന്‍ തുറമുഖത്തുനിന്ന് അതിര്‍ത്തി രക്ഷാസേനയാണ് ഇവരെ കണ്ടെത്തിയത്. നിയമ വിരുദ്ധമായി ഇവരെ ബ്രിട്ടണില്‍ കടക്കാന്‍ സഹായിച്ചതിന് റൊമാനിയന്‍ സ്വദേശിയെന്ന് കരുതുന്ന ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പിടിലായവരില്‍ രണ്ടുപേരെ തിരിച്ചയക്കുകയും നാല് പേരെ തടവില്‍ വെച്ചിരിക്കുകയുമാണ്. കുട്ടികള്‍ വിവിധ സാമൂഹ്യ സേവന സംഘടനകളുടെ സംരക്ഷണത്തിലാണെന്നും അധികൃതര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല