ഉയര്‍ന്ന ശമ്പളമെന്ന മോഹവലയില്‍ കുടുങ്ങിയാണ് നമ്മളില്‍ ഭൂരിപക്ഷവും ഇന്ത്യയില്‍ നിന്നും വിമാനം കയറിയത്.എന്തായാലും നാട്ടിലെ വരും തലമുറയ്ക്ക് ശമ്പളം കുറവാണെന്ന കാരണത്താല്‍ ഇനി നാടു വിടേണ്ടി വരില്ല.ആന്ധ്രയിലെ വാറങ്കല്‍ എന്‍ഐടിയിലെ ഒരു വിദ്യാര്‍ഥിയ്ക്ക് ഫേസ്ബുക്കില്‍ റെക്കോര്‍ഡ് ശമ്പളത്തോടെയാണ് ഫേസ്ബുക്കില്‍ ജോലി ലഭിച്ചിരിക്കുന്നത്. നാലാം സെമസ്റ്റര്‍ ബിടെക് കപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ 21കാരനാണ് 45 ലക്ഷം രൂപ (ഏകദേശം 60000 പൌണ്ട്)വാര്‍ഷിക ശമ്പളത്തോടെ ഫേസ്ബുക്കില്‍ ജോലി ലഭിച്ചത്. എന്നാല്‍ വിദ്യാര്‍ഥിയുടെ പേര് വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. മാര്‍ച്ചില്‍ കോഴ്സ് പൂര്‍ത്തിയാക്കുന്നതോടെ ഫേസ്ബുക്കില്‍ ജോലിയ്ക്ക് പ്രവേശിക്കാനാണ് വിദ്യാര്‍ഥി ഉദ്ദേശിക്കുന്നതെന്നും അധികൃതര്‍ വെളിപ്പടുത്തി.
ഇതുവരെ സ്ഥാപനത്തിലെ വിദ്യാര്‍ഥിയ്ക്ക് ലഭിച്ചിട്ടുള്ള ഏറ്റവും ഉയര്‍ന്ന ശമ്പളം 20 ലക്ഷം രൂപയാണ്. ശരാശരി 5 മുതല്‍ 12 ലക്ഷം രൂപ വരെയാണ് കമ്പനികള്‍ ഇവിടത്തെ വിദ്യാര്‍ഥികള്‍ക്ക് വാഗ്ദാനം ചെയ്യാറുള്ളത്. ഈ വര്‍ഷം ആഗസ്ത് 15നാണ് റിക്രൂട്ട്മെന്റ് തുടങ്ങിയത്. റിക്രൂട്ട്മെന്റിനെത്തുന്ന കമ്പനികള്‍ മിക്കതും ഐടി രംഗത്തു നിന്നുള്ളവയാണെന്ന് അധികൃതര്‍ പറയുന്നു.
കപ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ നിന്നുള്ള 30 കുട്ടികള്‍ക്ക് ഇതിനോടകം ജോലി വാഗ്ദാനം ലഭിച്ചു. പതിവില്‍ നിന്ന് വിപരീതമായി ഇക്കുറി കൂടുതല്‍ കമ്പനികള്‍ റിക്രൂട്ട്മെന്റില്‍ പങ്കെടുക്കാന്‍ എത്തിയതായും സ്ഥാപനവുമായി ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി. മൈക്രോസോഫ്റ്റ്, ഗൂഗിള്‍ തുടങ്ങിയവരാണ് റിക്രൂട്ട്മെന്റിനായി എത്തിയ പ്രമുഖര്‍.മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് മോഹന ശമ്പളം വാഗ്ദാനം ചെയ്യാന്‍ ഐടി കമ്പനികള്‍ മടിയ്ക്കുന്നില്ലയെന്ന് എന്‍ഐടിയില്‍ നിന്നുള്ള ഒരു ഉന്നത ഓഫീസര്‍ പറഞ്ഞു.
ഈ കണക്കിന് കാര്യങ്ങള്‍ പോയാല്‍ നമ്മുടെയൊക്കെ ബ്രിട്ടീഷുകാരായ മക്കള്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി തേടി ഇന്ത്യയില്‍ പോകുന്ന കാലം വന്നാല്‍ അതിശയിക്കേണ്ടി വരില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല