ടെസ്സ കോട്ടയം സ്വദേശിനിയാണ്. 22 വയസ്. നഴ്സിംഗിന് പഠിക്കുന്നു. അവള് സിറിള്‍ എന്ന ചെറുപ്പക്കാരനുമായി പ്രണയത്തിലായി. പിന്നീട് എന്തു സംഭവിച്ചു?. അതിന് ഉത്തരം ഈ മാസം 13ന് ലഭിക്കും. അന്നാണ് മലയാളികള്‍ കാത്തിരുന്ന ‘22 ഫീമെയില്‍ കോട്ടയം’ എന്ന ത്രില്ലര്‍ റിലീസാകുന്നത്.
‘സോള്‍ട്ട് ആന്റ് പെപ്പര്‍’ എന്ന ഫീല്‍ ഗുഡ് ചിത്രത്തിന് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എന്നാല്‍ സോള്‍ട്ട് ആന്റ് പെപ്പര്‍ പോലെ ലളിതവും രസകരവുമായ ഒരു സിനിമയായിരിക്കില്ല 22 ഫീമെയില്‍ കോട്ടയം. ഇത് ഒരു ഡാര്‍ക്ക് മൂവി ആണ്.
“സോള്‍ട്ട് ആന്റ് പെപ്പര്‍ പോലെ ഒരു ഫീല്‍ഗുഡ് മൂവി അല്ല ഇത്. വളരെ വ്യത്യസ്തമായ ഒരു പ്രൊഡക്ടായിരിക്കും 22 ഫീമെയില്‍ കോട്ടയം. എന്റെ നിര്‍മ്മാതാവിന് ഒരു വ്യത്യസ്തമായ സിനിമയായിരുന്നു ആവശ്യം” – ഡാഡി കൂള്‍ ചെയ്യുന്ന സമയത്തുതന്നെ തന്റെ മനസില്‍ ഈ സബ്ജക്ട് ഉണ്ടായിരുന്നു എന്നും ആഷിക് അബു പറഞ്ഞു.
22കാരിയായ പെണ്‍കുട്ടിയുടെ ജീവിതമായതിനാല്‍ ചിത്രത്തിന്റെ ദൈര്‍ഘ്യം രണ്ട് മണിക്കൂര്‍ രണ്ട് മിനിറ്റ് ആയിരിക്കും. ഫഹദ് ഫാസിലും റിമ കല്ലിങ്കലുമാണ് ചിത്രത്തിലെ ജോഡി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല