യൂറോമില്ല്യണ്‍ ലോട്ടറിയുടെ ജാക്ക്പോട്ടായ 22 മില്ല്യണ്‍ പൌണ്ടിന് ഇത് വരെയും അവകാശികളായില്ലെന്നു നാഷണല്‍ ലോട്ടറി അധികൃതര്‍ അറിയിച്ചു. ഇതേതുടര്‍ന്ന് ലോട്ടറി വാങ്ങിയവരെല്ലാം ഒരിക്കല്‍ കൂടെ ടിക്കറ്റുകള്‍ ഒത്തു നോക്കുവാന്‍ ഇവര്‍ പറഞ്ഞിട്ടുണ്ട്. ഒരു ചെറിയ അശ്രദ്ധ കൊണ്ട് ജീവിതം തന്നെ മാറ്റി മറിക്കുന്ന ഭാഗ്യത്തെ കളയരുതെന്നു ഇവര്‍ അറിയിച്ചു.
ജാക്ക്പോട്ട്നമ്പറുകള്‍ 5,6,11,30,44 എന്നിവയാണ് ലക്കിസ്റ്റാര്‍ നമ്പരുകള്‍ 2,6 എന്നിവായും. ഇതെല്ലാം കൂടി ചേര്‍ന്ന ടിക്കറ്റിനാണ് ജാക്ക്പോട്ടു ലഭിക്കുക. വിജയികളെക്കാത്ത് ഇപ്പോഴും ലോട്ടറി അധികൃതര്‍ നില്‍ക്കുകയാണെന്ന് നാഷണല്‍ ലോട്ടറി അറിയിച്ചു.
ഏതു പ്രദേശത്താണ് ടിക്കറ്റ് വിറ്റത് എന്നുള്ള വിവരം മാര്‍ച്ച് 15നാണ് പുറത്തു വിടുക. ആഗസ്ത് 29നു 530pm വരെയാണ് വിജയിക്ക് പണം കൈപറ്റുന്നതിനുള്ള സമയം. അത് കൊണ്ട് ടിക്കറ്റ് എടുത്തിട്ടുണ്ടെങ്കില്‍ പെട്ടെന്ന് ഭാഗ്യ നമ്പറുകളുമായി ഒത്തുനോക്കിക്കോളൂ ഒരു പക്ഷെ വിജയി ഇത് വായിക്കുന്ന നിങ്ങളാകാം. 22 മില്ല്യണ്‍ പൌണ്ട് ലോട്ടറി അടിച്ചതറിഞ്ഞു ബോധം കെട്ട് വീഴാന്‍ തയ്യാറായിക്കൊള്ളൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല