ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുത്തശ്ശനാവാന്‍ തയ്യാറെടുക്കുന്ന ഒരു 29 വയസ്സുകാരനെ കുറിച്ചുള്ള വാര്‍ത്തയ്ക്ക് അടുത്തിടെ വന്‍ പ്രചാരം ലഭിച്ചിരുന്നു. ഇപ്പോളിതാ ലോകത്തിലേക്കും ഏറ്റവും പ്രായം കുറഞ്ഞ മുത്തശ്ശിയെ കുറിച്ചുള്ള വാര്‍ത്തയാണ് കൌതുകം സൃഷ്ടിക്കുന്നത്.
റുമേനിയക്കാരിയായ റിഫ്ക സ്റ്റേന്‍സ്ക്യു ആണ് ലോകത്തിലേക്കും പ്രായം കുറഞ്ഞ മുത്തശ്ശി എന്ന് ‘ദ സണ്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. റിഫ്കയുടെ മകള്‍ മരിയ പതിനൊന്നാം വയസ്സില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കിയതോടെയാണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുത്തശ്ശി എന്ന ബഹുമതി ഈ ‘കുട്ടി അമ്മൂമ്മ’യെ തേടിയെത്തിയത്.
റിഫ്ക അമ്മയായപ്പോള്‍ കുറിച്ച ചരിത്രം തിരുത്തിയാണ് മരിയ അവര്‍ക്ക് ലോക റിക്കോര്‍ഡ് സ്വന്തമാക്കാനുള്ള അവസരം ഒരുക്കിയത് എന്നതാണ് ഏറ്റവും രസകരം. റിഫ്ക തന്റെ പതിനൊന്നാം വയസ്സിലാണ് പതിമൂന്നുകാരനായ ആഭരണ വില്‍പ്പനക്കാരന്‍ അയണലിനെ വിവാഹം ചെയ്തത്. പന്ത്രണ്ടാം വയസ്സില്‍ മരിയയ്ക്ക് ജന്‍മം നല്‍കുകയും ചെയ്തിരുന്നു.
റിഫ്കയും അയണലും പിതാവിനെ ഭയന്ന് ഒളിച്ചോടുകയായിരുന്നു. മകള്‍ മരിയ പത്താം വയസ്സില്‍ വിവാഹിതയായപ്പോള്‍ റിഫ്ക എതിര്‍ക്കാന്‍ പോയതുമില്ല! ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുത്തശ്ശിക്ക് മകള്‍ മരിയയെ കൂടാതെ ഒരു മകന്‍ കൂടിയുണ്ട്. മരിയ പിറന്നതിന് അടുത്ത വര്‍ഷമായിരുന്നു മകന്റെ ജനനം
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല