ലണ്ടന്‍:മലയാളത്തില്‍ തറ…പറ എന്നു തുടങ്ങുന്ന ഒന്നാംപാഠത്തിന്റെ അതേ നിലവാരത്തില്‍ യുകെയിലെ പ്രാഥമികപഠനത്തിനായി തയ്യാറാക്കുന്ന പുസ്തകം കുട്ടികള്‍ക്ക് ബാലികേറാമലയാകുന്നു. കൃഷിസ്ഥലം (ഫാം) ഗോട്ട് (ആട്) തുടങ്ങിയവ പോലും എഴുതാന്‍ യുകെയിലെ ആറുവയസുകാര്‍ പാടുപെടുകയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പത്തുകുട്ടികളെ എടുത്താല്‍ ആറുപേരും ചെറിയവാക്കുകള്‍ കൂട്ടിയെഴുതാന്‍ കഷ്ടപ്പെടുന്നവരാണ്. കുട്ടികള്‍ എങ്ങനെയാണ് പരമ്പരാഗത ഇംഗ്ലീഷില്‍ വായിക്കുന്നതെന്നും ഉച്ചാരണം എത്രമാത്രം ശരിയാണെന്നതുമുള്‍പ്പെടെ ഈ വേനല്‍ക്കാലത്ത് പരിശോധിച്ചത്. നിരാശയായിരുന്നു ഫലം. ആകെയുള്ള 237000 കുട്ടികളില്‍ നാല്‍പതുശതമാനവും ശരാശരിയില്‍താഴെ മാര്‍ക്കാണ് പരിശോധനയില്‍ സ്വന്തമാക്കിയത്. 40 വാക്കുകള്‍ നല്കിയില്‍ അതില്‍ 32 എണ്ണവും വായിക്കുക അവര്‍ക്ക് അസാധ്യമായിരുന്നുവത്രെ. മുഴുവന്‍ മാര്‍ക്കും വാങ്ങിയത് ഒമ്പതുശതമാനം കുട്ടികള്‍ മാത്രമാണ്. 21 ശതമാനം പേര്‍ 50 ശതമാനം മാര്‍ക്ക് സ്വന്തമാക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും ഇന്നലെ വിദ്യാഭ്യാസവകുപ്പ് പ്രസിദ്ധീകരിച്ച ഫലം വ്യക്തമാക്കുന്നു.
ആണ്‍കുട്ടികളാണ് കൂടുതല്‍ നിരാശപ്പെടുത്തിയത്. 54 ശതമാനം കുട്ടികള്‍ പാസ് മാര്‍ക്ക് വാങ്ങിയപ്പോള്‍ പെണ്‍കുട്ടികളില്‍ 62 ശതമാനംപേര്‍ മിടുക്കുതെളിയിച്ചു. സൗജന്യഭക്ഷണം ഉള്‍പ്പെടെ നല്കി കുട്ടികളെ ആകര്‍ഷിക്കുന്ന സ്‌കുളിലെ 37 ശതമാനം കുട്ടികള്‍ മാത്രമാണ് ശരാശരി നിലവാരത്തിന്റെ അടുത്തെത്തിയത്. മറ്റു സ്‌കൂളുകളെ അപേക്ഷിച്ച് ഏറ്റവും മോശം പ്രകടനം ഫ്രീമീല്‍സ് സ്‌കൂളുകളിലെ കുട്ടികള്‍ക്കായിരുന്നു. ഇതിലും മോശം നിലവാരമുള്ളത് ജിപ്‌സികളുടേയും നാടോടികളുടേയും സംഘത്തിലുള്ള കുട്ടികള്‍ക്കുമാത്രം. രണ്ടാംക്ലാസ് വിദ്യാര്‍ഥികളില്‍ എഴുത്തിയേഴ് ശതമാനംപേര്‍ ദേശീയനിലവാരത്തിലെത്തി. എഴുത്തിയില്‍ 83 ശതമാനംപേരും മികവ് പുലര്‍ത്തി. കഴിഞ്ഞവര്‍ഷത്തേക്കാള്‍ രണ്ടുശതമാനം അധികമാണിത്. ഏതായാലും കേരളത്തിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ പ്രവര്‍ത്തനരീതി ബ്രട്ടീഷ് വിദ്യാഭ്യാസവകുപ്പ് കടംകൊള്ളേണ്ട കാലമായെന്ന് ചുരുക്കം. കേരളത്തില്‍ ആറുവയസുള്ള കുട്ടികളില്‍ 70 ശതമാനത്തിനും മലയാളം വായിക്കാനും എഴുതാനും അറിയില്ല. കൃത്യമായി പറയാനും പലരും ബുദ്ധിമുട്ടുന്നു. അതേസമയം ഇംഗ്ലീഷിന്റെ കാര്യത്തില്‍ അവര്‍ യുകെയിലെ കുട്ടികളെ കടത്തിവെട്ടും. 250 ഓളം വാക്കുകളെങ്കിലും കേരളത്തിലെ ഇംഗ്ലീഷ് മീഡിയം ഒന്നാംക്ലാസില്‍ കുട്ടികളെ ഹൃദ്യസ്ഥ്യമാക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല