ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെടുന്നത് തീര്‍ത്തും ദയനീയമാണ്. ഡോര്‍സെറ്റിലെ ചിട്ഓക്ക് A35 റോഡില്‍ അവിടെ സ്ഥാപിച്ചിരിക്കുന്ന സ്പീഡ് ക്യാമറയുടെ തകരാറ് മൂലം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 24500 ഡ്രൈവര്‍മാരാണ് തെറ്റൊന്നും ചെയ്യാതെ പിഴയടയ്ക്കേണ്ടി വന്നത്, ഒടുവില്‍ ഇതെല്ലാം ക്യാമരയുറെ തകരാറ് കൊണ്ടാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നു ഇത്തരത്തില്‍ ഈടാക്കിയ 1.5 മില്യന്‍ പോണ്ടോളം വരുന്ന പിഴത്തുക തിരികെ നല്‍കാനുള്ള തീരുമാനമാണ് കൈക്കൊണ്ടത്.
ടക്ക് സ്ട്രീറ്റ് എന്നറിയപ്പെടുന്ന സ്ഥലത്ത് 1997 ലാണ് ഈ ക്യാമറ സ്ഥാപിച്ചത്. എന്നാല്‍ ഈ സ്പീഡ് ക്യാമറ രേഖപ്പെടുത്തുന്ന സ്പീഡ് ലിമിറ്റ് തെറ്റായിരുന്നു എന്ന കണ്ടെത്തല്‍ പലരെയും രോഷാകുലരാക്കി എന്നതില്‍ തര്‍ക്കമില്ല. ഒരു ലോറി ഡ്രൈവറുടെ കേസ് പരിഗണിക്കുന്നതിനിടയിലാണ് കോടതിയില്‍ ഇക്കാര്യം തെളിഞ്ഞത്.
ഇതിന്റെ ഫലമായി 1997 -2007 കാലഘട്ടത്തില്‍ 40 പൌണ്ടും 60 പൌണ്ടും വീതം പിഴയടക്കേണ്ടി വന്ന 24259 ഡ്രൈവര്‍മാര്‍ക്ക് അവരുടെ പിഴത്തുക തിരികെ നല്‍കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. ഇതേസമയം കോടതിയില്‍ പല ഡ്രൈവര്‍മാരും നഷ്ടപരിഹാരം ആവശ്യപ്പെട്ടു എത്തി തുടങ്ങിയിട്ടുണ്ട്. തങ്ങളില്‍ നിന്നും ഈടാക്കിയതിനു പുറമേ നഷ്ടപരിഹാരം നല്‍കണമെന്ന് ഡ്രൈവര്‍മാര്‍ ആവശ്യമുന്നയിക്കുന്ന പക്ഷം ബ്രിട്ടന്‍ കുത്തുപാളയെടുക്കും എന്നുറപ്പാണ്.
അതേസമയം 24660 ഡ്രൈവര്‍മാര്‍ക്ക് പിഴത്തുക തിരികെ നല്‍കിയതില്‍ 127 പേര്‍ തങ്ങളുടെ തുക ചാരിറ്റിയിലേക്ക് സംഭാവന ചെയ്തപ്പോള്‍ 121 പേര്‍ ഇത് വേണ്ടെന്നു വെച്ചു. എന്ന് കരുതി ടക്ക് സ്ട്രീറ്റിലെ ക്യാമറ ഇപ്പോള്‍ തകരാറിലാണെന്ന് കരുതി അതിലൂടെ ഡ്രൈവ് ചെയ്യേണ്ടതില്ല, സ്പീഡ് ക്യാമറയുടെ തകരാറുകള്‍ പരിഹരിചിട്ടുണ്ടെന്നു അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല