തെന്നിന്ത്യന്‍ നായിക തൃഷ ബിക്കിനി അണിയുന്നു. ദിലീപിനെയും നയന്‍താരയെയും ജോഡികളാക്കി സിദ്ധിഖ് ഒരുക്കിയ ബോഡിഗാര്‍ഡ് എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കിലാണ് തൃഷ ബിക്കിനി അണിയുന്നത്.
ബിക്കിനി അണിഞ്ഞുള്ള അഭിനയത്തിന് ആദ്യം വിസമ്മതം പ്രകടിപ്പിച്ച തൃഷ 25 ലക്ഷം രൂപ അധികമായി നല്‍കിയാല്‍ അഭിനയിക്കാമെന്ന് സമ്മതിക്കുകയായിരുന്നുവത്രേ. ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിക്കാറുണ്ടെങ്കിലും ഇതാദ്യമായിട്ടാണ് തൃഷ ബിക്കിനിയണിഞ്ഞ് ഒരു ചിത്രത്തില്‍ പ്രത്യക്ഷപ്പെടാന്‍ പോവുകന്നത് .
വെറും രണ്ടു പീസ് വസ്ത്രമിട്ട് തൃഷയെക്കൊണ്ട് അഭിനയിപ്പിച്ച് ഗ്ലാമര്‍ പകര്‍ത്തി പടത്തിന് മാര്‍ക്കറ്റുണ്ടാക്കാനായി ചിത്രത്തിന്റെ നിര്‍്മ്മാതാവ് 25ലക്ഷം കൂടുതല്‍ നല്‍കാന്‍ തയ്യാറായിരിക്കുകയാണ്. അതുകൊണ്ട് തന്നെ തെന്നിന്ത്യയില്‍ തൃഷ ബിക്കിനിയണിയുന്നുവെന്ന വാര്‍ത്ത ചൂടാറാതെ പ്രചരിക്കുകയാണ്.
തെലുങ്ക് ബോഡിഗാര്‍ഡില്‍ വെങ്കിടേഷാണ് തൃഷയുടെ നായകനായി എത്തുന്നത്. ഗോപിചന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
നേരത്തെ സിദ്ദിഖ്തന്നെ തെലുങ്കിലും ചിത്രം ചെയ്യുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. മലയാളം, തമിഴ്, ഹിന്ദി പതിപ്പുകളുടെ സംവിധായകന്‍ സിദ്ദിക് ആണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല