സ്വന്തം ലേഖകന്‍: എസ്എംഎസിന് ഇരുപത്തഞ്ചു വയസ്, വാട്‌സാപ്പിന്റേയും മെസഞ്ചറിന്റേയും കടുത്ത മത്സരം നേരിട്ട് കുഞ്ഞന്‍ മെസേജ് മുന്നോട്ടെന്ന് ടെക് ലോകം. 1992 ഡിസംബര്‍ മൂന്നിന് വൊഡാഫോണ്‍ കന്പനിയിലെ എന്‍ജിനിയറായിരുന്ന നീല്‍ പാപ്‌വര്‍ത്താണ് ഷോര്‍ട്ട് മെസേജ് സര്‍വീസ് അഥവാ എസ്എംഎസ് എന്നറിയപ്പെടുന്ന ആദ്യ കുഞ്ഞന്‍ മെസേജ് അയച്ചത്. സ്വീകര്‍ത്താവ് വൊഡാഫോണിന്റെ ഡയറക്ടര്‍ റിച്ചാര്‍ഡ് ജാര്‍വിസ്. സന്ദേശം മെറി ക്രിസ്മസ് എന്നും. ആദ്യ എസ്എംഎസ് കംപ്യൂട്ടറില്‍നിന്നാണ് അയച്ചത്.
199596 വര്‍ഷങ്ങളില്‍ ജിഎസ്എം സിം പ്രചാരത്തിലായതോടെയാണ് എസ്എംഎസുകള്‍ ഫോണിലൂടെ വ്യാപകമായത്. ആദ്യ സന്ദേശം അയക്കുമ്പോള്‍ നീല്‍ പാപ്‌വര്‍ത്തിന് 22 വയസാണു പ്രായം. ലോകത്തിന്റെ ഗതി മാറ്റിമറിക്കുന്ന ഒരു പരിപാടിക്കാണു താന്‍ തുടക്കമിടുന്നതെന്ന ഒരു ധാരണയും അദ്ദേഹത്തിന് അന്നില്ലായിരുന്നു. എസ്എംസിനായി ആദ്യം വികസിപ്പിച്ച സംവിധാനത്തിന് സെക്കന്‍ഡില്‍ രണ്ടു സന്ദേശങ്ങള്‍ അയയ്ക്കാനുള്ള കഴിവേ ഉണ്ടായിരുന്നുള്ളൂ.
സെക്കന്‍ഡില്‍ പതിനായിരക്കണക്കിനു സന്ദേശങ്ങള്‍ അയയ്ക്കാനുള്ള ശേഷി ഇന്നുണ്ട്. വാട്‌സാപ്പും ഫേസ്ബുക്ക് മെസഞ്ചറുമൊക്കെ പ്രചാരത്തിലാകുന്നതിനു മുമ്പ് ടെക്സ്റ്റ് മെസേജുകളുടെ രാജാവായിരുന്ന എസ്എംഎസ് ഇന്ന് ഇന്റര്‍നെറ്റ് വഴി സന്ദേശം കൈമാറുന്ന മെസഞ്ചര്‍ ആപ്പുകളില്‍ നിന്ന് കടുത്ത മത്സരം നേരിടുകയാണ്. എന്നാല്‍ ഇപ്പോഴും പല ഔദ്യോഗിക അറിയിപ്പുകള്‍ക്കും എസ്എംഎസ് ഉപയോഗപ്പെടുത്തുന്നതിനാല്‍ കുഞ്ഞന്‍ സന്ദേശങ്ങളുടെ കാലം അവസാനിച്ചിട്ടില്ലെന്ന പ്രതീക്ഷയിലാണ് ടെക് ലോകം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല