ഒരു പിസക്ക് ഇന്ന് വില 3.59 പൌണ്ടാണ്. പക്ഷെ ഒരു മാസം അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റിനു വെറും 2.50 പൌണ്ട് മാത്രമേ ഉള്ളൂ എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പറ്റുമോ? അതായത് ദിവസവും വെറും ഒന്‍പതു പെന്നിയാണ് ഇതിനായി ചിലവാകുക. ഈ വിലക്കുറവ് ഇന്റര്‍നെറ്റ് ദാതാക്കള്‍ക്കിടയില്‍ വിപ്ലവം സൃഷ്ടിക്കും എന്നതില്‍ ഒരു സംശയവും വേണ്ട. പ്രൈസ് വാര് മുറുകിയതിനെ തുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്മാരായ ടെസ്കോ ആണ് ഈ വിലക്കുറവ് കൊണ്ട് വന്നത്.
വിര്‍ജിന്‍ മീഡിയക്ക് ഭീഷണിയായിട്ടാണ് ടെസ്കോയുടെ ഈ വരവ് എന്നതിനാല്‍ വരും ദിവസങ്ങളില്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്കിടയില്‍ വന്‍ മത്സരം തന്നെ ഉണ്ടാകും. എന്നാല്‍ ബാക്കി ഇന്റര്‍നെറ്റ് ദാതാക്കളെ വളരെ പിറകില്‍ തള്ളിയിട്ടാണ് ടെസ്കോ ഈ ജൈത്ര യാത്രക്ക് തുടക്കം കുറിച്ചിട്ടുള്ളത്. ബാക്കിയുള്ളവര്‍ എം.ബി.കണക്കില്‍ തൂക്കി നല്കുമ്പോള് ടെസ്കോ ഇത്രയും വിലക്കുറവില്‍ അണ്‍ലിമിറ്റഡ് സേവനമാണ് വാഗ്ദാനം ചെയ്യുന്നത്. വിര്‍ജിന്‍ മീഡിയ മാസം നാല് പൌണ്ട് വച്ച് മൂന്ന് വര്‍ഷത്തേക്കാണ് പത്തു എം.ബി.വേഗതയില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നത്. എന്നാല്‍ ടെസ്കോ ഇരുപതു എം.ബി.വേഗതയിലാണ് മാസം 2.5 പൌണ്ട് വിലക്ക് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നത്.
പ്രധാനപെട്ട ഇന്റര്നെറ്റ്ദായകരും അവരുടെ സേവനങ്ങളും താഴെ കൊടുക്കുന്നു
Provider Speed Downloads Contract Monthly Cost
Tesco 20Mb Unlimited 12 months £2.50
VirginMedia 10Mb Unlimited 18 months £4
Sky 20Mb Unlimited 12 months £5
Orange 20Mb Unlimited 12 months £5
VirginMedia 30Mb Unlimited 18 months £5
O2 20Mb Unlimited 12 months £6.25
TalkTalk 24Mb Unlimited 12 months £7.25
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല