കള്ളന്‍മാര്‍ സാധാരണയായി സ്ത്രീകളേയും വയസ്സായവരേയുമാണ് ഉന്നം വയ്ക്കാറ്. അവരില്‍ നിന്ന് സാധാരണ ചെറുത്തുനില്‍പ്പിനുള്ള ശ്രമങ്ങള്‍ ഉണ്ടാകാറില്ലെന്നതു തന്നെ കാരണം. അഥവാ അവര്‍ ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ചാലും കീഴടക്കാന്‍ എളുപ്പമാണല്ലോ. ഇതാണ് മിക്ക മോഷ്ടാക്കളുടേയും ഉള്ളിലിരുപ്പ്. എന്നാല്‍ കൊല്ലം കുഴിമതിക്കാട് കുഞ്ഞേലിയുടെ കഥ കേട്ടാല്‍ ഏതു മോഷ്ടാവിന്റെയും നെഞ്ചൊന്നാളും.
വീടിനു സമീപത്തെ കടയില്‍ നിന്നു ഉപ്പ് വാങ്ങി മടങ്ങുകയായിരുന്നു 78 കാരിയായ കുഞ്ഞേലി. ബൈക്കിലെത്തിയ മോഷ്ടാവ് വീട്ടിലേയ്ക്കുള്ള വഴി ചോദിക്കാനെന്ന വ്യാജേന കുഞ്ഞാലിയെ സമീപിച്ചു മാലപൊട്ടിച്ചെടുത്തു. ഉടന്‍ തന്നെ ബൈക്കില്‍ കടന്നു പിടിച്ച കുഞ്ഞേലിയെ മോഷ്ടാവ് ചവിട്ടിയിടാന്‍ ശ്രമിച്ചു. ഒന്നു വീണു പോയെങ്കിലും കുഞ്ഞേലി വിട്ടു കൊടുത്തില്ല. കിടന്നുകൊണ്ടു തന്നെ ബൈക്കില്‍ തൂങ്ങിപ്പിടിച്ചു.
കുഞ്ഞേലിയെ വലിച്ചിഴച്ചു കൊണ്ട് കള്ളന്‍ 50 മീറ്ററോളം മുന്നോട്ടു പോയെങ്കിലും ബൈക്ക് മറിഞ്ഞു. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ കള്ളനെ കൈയ്യോടെ പിടികൂടി പോലീസിലേല്‍പ്പിക്കുകയും ചെയ്തു. മുഖത്തല തൃക്കോവില്‍ വട്ടം താഴാംപണ ഇടയ്ക്കിടം സ്വദേശി ശാന്തകുമാറിനെ(26) ആണു കുഞ്ഞേലി അതിസാഹസികമായി കീഴടക്കിയത്.കയ്യിലിരുന്ന ഉപ്പു പോലും കളയാതെയായിരുന്നു 78കാരിയുടെ ഈ ‘സൂപ്പര്‍ ഫൈറ്റിങ്’. കാല്‍മുട്ടിനു പരിക്കേറ്റ കുഞ്ഞാലിയെ കുഴിമതിക്കാട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിച്ചിരിപ്പിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല