1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 24, 2018

സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്!ലിക്കു നേരെ യുഎസ് ജയിലില്‍ ആക്രമണം; ഹെഡ്‌ലിയുടെ നില ഗുരുതരം. ഗുരുതരമായ പരുക്കേറ്റ ഹെഡ്!ലി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. ജൂലൈ എട്ടിനാണ് ഷിക്കാഗോയിലെ മെട്രോപ്പൊലിറ്റന്‍ കറക്ഷനല്‍ സെന്ററില്‍ ഹെഡ്!ലിയെ രണ്ടു സഹതടവുകാര്‍ ആക്രമിച്ചത്. ആക്രമണത്തിനു പിന്നിലെ കാരണം വ്യക്തമല്ല.

പാക്ക് വംശജനായ യുഎസ് പൗരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി 2008 നവംബര്‍ 26നു മുംബൈയില്‍ 166 പേരുടെ മരണത്തില്‍ കലാശിച്ച കൂട്ടക്കൊലയില്‍ നിര്‍ണായക പങ്കാളിയാണ്. 2013ല്‍ യുഎസ് ഫെഡറല്‍ കോടതി 35 വര്‍ഷം തടവു ശിക്ഷ വിധിച്ചിരുന്നു. ഫെഡറല്‍ ജൂറി ചുമത്തിയ 12 കുറ്റങ്ങളും ഹെഡ്!ലി സമ്മതിച്ചതിനെ തുടര്‍ന്ന് ഇന്ത്യയ്ക്ക് കൈമാറില്ലെന്നും മരണശിക്ഷ നല്‍കില്ലെന്നും പ്രോസിക്യൂഷന്‍ ഉറപ്പുനല്‍കി.

ഇന്ത്യയില്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതിയുമായി യുഎസില്‍നിന്നു വിമാനം കയറാന്‍ ശ്രമിക്കുന്നതിനിടെ എഫ്ബിഐ 2009 ല്‍ ഷിക്കാഗോ രാജ്യാന്തര വിമാനത്താവളത്തിലാണു ഹെഡ്‌ലിയെ അറസ്റ്റു ചെയ്തത്.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.