ബ്രിട്ടണിലെ വാഹനാപകടങ്ങളില്‍ ഭൂരിപക്ഷത്തിനും കാരണം പിന്‍സീറ്റില്‍ ഇരിക്കുന്നവരെന്ന് പഠനം. പിന്‍ സീറ്റില്‍ ഇരുന്ന് കാറിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നവരാണ് ഏഴ് ഒരപകടം ഉണ്ടാക്കുന്നതെന്നാണ് പുതിയ കണ്ടുപിടുത്തം തെളിയിക്കുന്നത്. വാഹനത്തിന്റെ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ വാഹനം നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോള്‍ വണ്ടിയോടിക്കുന്നവര്‍ അസ്വസ്തരാകുന്നതാണ് വണ്ടിയപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
വണ്ടി ഓടിക്കുന്നത് സ്ത്രീകളാണെങ്കില്‍ പിന്‍സീറ്റില്‍ ഇരുന്ന് എന്തെങ്കിലും നിര്‍ദ്ദേശം കൊടുക്കുന്നത് വല്ലാത്ത ദേഷ്യമാണ് ഉണ്ടാക്കുന്നത്. ഇത് സ്ത്രീകളെ വല്ലാതെ ദേഷ്യം പിടിപ്പിക്കും. അങ്ങനെ വന്നാല്‍ അപകടമുണ്ടാകാനുള്ള സാധ്യത വര്‍ദ്ധിക്കും. ഏഴില്‍ ഒരപകടം ഇങ്ങനെ പിന്‍സീറ്റ് ‘ഡ്രൈവിംഗ്’ മൂലമാണെങ്കില്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന അപകടങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. അതെല്ലാം പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ പറയുന്ന മോശം കമന്റുകളെത്തുടര്‍ന്ന് ഉണ്ടാകുന്നവയാണ്.
പുരുഷന്മാര്‍ പിന്‍സീറ്റില്‍ ഇരിക്കുന്നവരുമായി സംസാരിക്കാന്‍ പുറകോട്ട് തിരിഞ്ഞുനോക്കുന്നവരാണ്. അതുകൊണ്ടുതന്നെ അപകടം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇങ്ങനെയും ധാരാളം അപകടമുണ്ടാകുന്നുണ്ട്. മോട്ടോര്‍ സൈക്കില്‍ യാത്രക്കാരിലും നടത്തിയ പഠനത്തില്‍നിന്ന് സംസാരിച്ചുകൊണ്ട് വണ്ടിയോടിക്കുമ്പോഴാണ് ഏറ്റവും കൂടുതല്‍ അപകടമുണ്ടായിട്ടുള്ളതെന്ന് വ്യക്തമായതായി പഠനസംഘം വെളിപ്പെടുത്തുന്നു. അമ്പത്തിയൊന്ന് ശതമാനം ഡ്രൈവര്‍മാരും പിന്‍സീറ്റില്‍ ഇരിക്കുന്നവരുടെ സംസാരത്തെത്തുടര്‍ന്ന് ദേഷ്യപ്പെടുന്നവരാണ്. അങ്ങനെയാണ് അപകടങ്ങളില്‍ ഭൂരിഭാഗവും ഉണ്ടാകുന്നത്.
നാല്‍പത്തിയേഴ് ശതമാനം പുരുഷന്മാരും ഡ്രൈവിംഗിനിടയില്‍ പിന്‍സീറ്റില്‍ ഉള്ളവരുമായി സംസാരിക്കാന്‍ പുറകോട്ട് തിരിഞ്ഞ് നോക്കുന്നവരാണ്. മുപ്പത്തിയെട്ട് ശതമാനം സ്ത്രീകള്‍ മാത്രമാണ് ഇങ്ങനെ ചെയ്യുന്നത്. ജീവിതപങ്കാളിതന്നെയാണ് പിന്‍സീറ്റ് ഡ്രൈവിംഗ് ഏറ്റവുമധികം ചെയ്യുന്നത്. ഇരുപത്തിയേഴു ശതമാനമാണ് ജീവിതപങ്കാളിയുടെ പിന്‍സീറ്റ് ഡ്രൈവിംഗ് കണക്ക്. തൊട്ടുപുറകെ അമ്മമാരാണ്. പതിനേഴ് ശതമാനമാണ് അമ്മമാരുടെ പങ്ക്. പതിനാല് ശതമാനം പിതാക്കന്മാരും പതിനാല് ശതമാനം കുട്ടികളും പിന്‍ഡ്രൈവിംഗ് നടത്തി ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കുന്നവരാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല