ബ്രിട്ടനിലെ ഏറ്റവും പ്രായംകുറഞ്ഞ മുത്തച്ഛന്‍ മകളുടെ ഗര്‍ഭകഥക്ക് വിലപേശുന്നു. സ്വന്തം കുടുംബകഥ ഒരു ഞാറാഴ്ച പത്രത്തിന് പ്രസിദ്ധീകരിക്കുവാനായി 29കാരനായ ഇയാള്‍ അഞ്ചക്ക സംഖ്യയുടെ കോണ്‍ട്രാക്ട് ഉണ്ടാക്കി എന്ന ആരോപണമാണ് ഉയര്‍ന്നിട്ടുള്ളത്. തൊഴിലൊന്നും ചെയ്യാതെ ജീവിക്കുന്ന ഇയാളെ മടിയനായി സൂത്രശാലി എന്നാണ് അയല്‍ക്കാര്‍ വിളിക്കുന്നത്.
പതിനാല് വയസ്സുള്ള ഇയാളുടെ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയായ മകള്‍ ഗര്‍ഭിണിയാണ്. സഹപാഠിയായ പതിനഞ്ചുകാരനാണ് ‘അച്ഛന്‍’. ആഗസ്റ്റില്‍ പ്രസവത്തിന് തയ്യാറെടുക്കുന്ന മകള്‍ ഗര്‍ഭിണിയാണെന്ന വിവരം ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു.
മുത്തച്ഛനാവുന്നതില്‍ അതിയായ സന്തോഷമുണ്ട്. എന്റെ പതിനാലാം വയസിലാണ് ഞാന്‍ അച്ഛനായത്. ഇപ്പോള്‍ എന്റെ മകള്‍ പ്രസവിക്കാന്‍ പോകുന്നു. അവള്‍ വളരെ ചെറുപ്പമാണ് എങ്കിലും ഒരു കുട്ടിയെ പരിപാലിക്കാന്‍ അവള്‍ക്ക് കഴിയും. മറ്റെന്തെങ്കിലും ചെയ്യാന്‍ ഞങ്ങള്‍ അവളെ നിര്‍ബന്ധിക്കില്ല. ചെറിയ മുത്തച്ഛന്‍ പറയുന്നു.
മകളുടെ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കാത്ത അച്ഛന്റെ ഈ പ്രസ്താവന പെണ്‍കുട്ടിയുടെ മാതാവിനെ ചൊടിപ്പിച്ചിരിക്കുകയാണ്. ചിലവിന് പോലും പണം നല്‍കാത്ത ഇയാളില്‍ നിന്നും പിരിഞ്ഞ് ജീവിക്കുകയാണ് പെണ്‍കുട്ടിയുടെ അമ്മ. പെണ്‍കുട്ടിയുടെ അച്ഛന്‍ അവളെ വളര്‍ത്താനായി ഒരു ചില്ലിക്കാശുപോലും തന്നിട്ടില്ലെന്നാണ് അമ്മയുടെ ഇപ്പോഴത്തെ പങ്കാളി പറയുന്നത്.
കൗമാരക്കാരിയായ പെണ്‍കുട്ടി അമ്മയായാലുള്ള ബുദ്ധിമുട്ട് തനിക്കറിയാമെന്നും കൊച്ചുമകള്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത കേട്ട് 47 ഏഴുകാരിയായ തന്റെ അമ്മ ഞെട്ടിയെന്നും പെണ്‍കുട്ടിയുടെ അമ്മപറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല