1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 27, 2018

സ്വന്തം ലേഖകന്‍: പൗരത്വം നേടാന്‍ പലവഴികള്‍; ആന്റിഗ്വന്‍ പൗരത്വത്തിനായി കാത്തിരിക്കുന്നത് വിവാദ വ്യവസായി ഉള്‍പ്പെടെ 28 ഇന്ത്യക്കാര്‍. സാമ്പത്തിക കുറ്റാരോപണത്തേത്തുടര്‍ന്ന് രാജ്യം വിട്ട വിവാദ വ്യവസായി മെഹുല്‍ ചോക്‌സി ഉള്‍പ്പെടെ ആന്റിഗ്വന്‍ പൗരത്വം കാത്തിരിക്കുന്നത് 28 ഇന്ത്യക്കാരെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍, പൗരത്വം നല്‍കുന്നതിനെ ചോദ്യം ചെയ്തുകൊണ്ട് പ്രതിപക്ഷം മുന്നോട്ടു വന്നതോടെ ആന്റിഗ്വ ബാര്‍ബുഡ പ്രധാന മന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍ പ്രതിരോധത്തിലായിരിക്കുകയാണ്. 2014 മുതല്‍ 28 ഇന്ത്യക്കാരാണ് ആന്റിഗ്വന്‍ പൗരത്വത്തിനായി അപേക്ഷ നല്‍കിയിരിക്കുന്നത്. 2017 ജനുവരി 1 മുതല്‍ ജൂണ്‍ 30 വരെ ഇതില്‍ ഏഴ് പേര്‍ക്ക് രണ്ടു ലക്ഷം ഡോളര്‍ (ഏകദേശം 1.35 കോടി രൂപ) നിക്ഷേപിച്ചതു പ്രകാരം പൗരത്വം അനുവദിച്ച് നല്‍കിയിട്ടുണ്ട്.

വിദേശികള്‍ക്ക് ഇരട്ട പൗരത്വം അനുവദിക്കുന്ന ആന്റിഗ്വയില്‍, ദേശീയ വികസന നിധിയിലേക്ക് നിക്ഷേപിക്കുന്നതിലൂടെയും സര്‍ക്കാര്‍ അംഗീകൃത സ്വത്ത് സമ്പാദനത്തിലൂടെയും വ്യാവസായിക നിക്ഷേപങ്ങളിലൂടെയും പൗരത്വം നേടാനാകും. 132 രാജ്യങ്ങളിലേക്ക് വിസയില്ലാതെ സഞ്ചരിക്കാനാകുമെന്നതാണ് ആന്റിഗ്വ ബാര്‍ബുഡ പൗരത്വത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പ്രകാരം 2014 മുതല്‍ ഇത്തരത്തില്‍ പൗരത്വം നേടാനായി അപേക്ഷിച്ച 1,121 വിദേശികളില്‍ 2.5 ശതമാനം ഇന്ത്യക്കാരാണുള്ളത്. പൗരത്വം നേടാനായി 478 പേര്‍ (42.64%) അപേക്ഷിച്ച ചൈനയാണ് ഏറ്റവും മുന്നിലുള്ളത്. 42 ബംഗ്ലാദേശികളും 25 പാസ്താനികളും ലിസ്റ്റിലുണ്ട്.

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.