1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 12, 2011

പ്രാര്‍ത്ഥനയിലും, വചനത്തിലും വിശുദ്ധിയിലും ആഴപ്പെടുവാന്‍ യൂറോപ്പിനുവേണ്ടി പരിശുദ്ധാത്മാവ് ഉണര്‍ത്തുന്ന കണ്‍വെന്‍ഷന്‍ ഇന്ന് ബെര്‍മിംങ്ങ്ഹാമിനടുത്ത് വെസ്റ്റ് ബ്രോമിച്ച് ബഥേല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച് നടത്തപ്പെടുന്നു. രാവിലെ 8മണിക്ക് ആരംഭിച്ച് വൈകിട്ട് 5 മണിക്ക് അവസാനിക്കും.എല്ലാ രണ്ടാം ശനിയാഴ്ചകളിലും നടക്കുന്ന കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ നൂറുകണക്കിന് കുട്ടികളടക്കം ആയിരങ്ങളാണ് യു കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്നത്.

അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിലെ പ്രശസ്ത വചന പ്രഘോഷകനായിരുന്ന ഫാദര്‍ സോജി ഓലിക്കലും ടീമുമാണ് ധ്യാനം നയിക്കുന്നത് .ഇന്നത്തെ ശുശ്രൂഷകളില്‍ ഡോക്ടര്‍ ജോണ്‍ ദാസ്‌ പങ്കെടുക്കും. കൂടാതെ നിരവധി വൈദികരും പങ്കെടുക്കുന്നു. യേശുവോടൊത്ത്, സഭയോടൊത്ത് മുന്നേറുവാന്‍ ആത്മാവ് ഉയര്‍ത്തുന്ന കാലഘട്ടത്തിന്റെ ശുശ്രൂഷയാണ് ഏകദിന ധ്യാനം. പ്രത്യേകരോഗശാന്തി ശുശ്രൂഷകള്‍, കുട്ടികള്‍ക്കുവേണ്ടി വിവിധ പ്രായത്തിനനുസരിച്ച് ധ്യാനം, കുമ്പസാരത്തിനുള്ള സൗകര്യം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

കുട്ടികളുടെ സ്വഭാവ ശുദ്ധീകരണത്തിനും യേശുവിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും സാധിക്കുന്ന തരത്തിലുള്ള ക്ലാസ്സുകളാണ് നടക്കുന്നത്. ബൈബിള്‍ കണ്‍വെന്‍ഷന് പങ്കെടുക്കാന്‍ വരുന്നവര്‍ ഭക്ഷണം കൊണ്ടുവരേണ്ടതാണെന്ന് സംഘാടനക സമിതി പ്രത്യേകം അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

ജോസ്‌ : 07515 361118
ഷിബു : 07737 172449
ധ്യാനം നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്സ്

Bethel Convention Centre
Kelvin Way
West Bromwich
West Midlands
B70 7JW

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.