ബര്‍മിങ്ങ്ഹാം: ഭൗതിക ജീവിതത്തിന്റെ തിരക്കിനിടയില്‍ ആത്മീയതയുടെ സ്പന്ദനം യുകെയിലെങ്ങും അലയടിക്കുന്നതിന്റെ മുഖ്യകേന്ദ്രമായ ബര്‍മിങ്ങ്ഹാമില്‍ നടക്കുന്ന ഈ മാസത്തെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ ഫാ. സോജി ഓലിക്കല്‍ നയിക്കും. ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ എട്ട് മുതല്‍ വൈകുന്നേരം നാല് വരെയാണ് ഏകദിന ബൈബിള്‍ കണ്‍വെന്‍ഷന്‍.
ഒന്നര വര്‍ഷങ്ങള്‍ക്ക് മുമ്പ് നൂറില്‍ താഴെ മാത്രം വിശ്വാസികളാല്‍ ആരംഭിച്ച രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ ഇപ്പോള്‍ മൂവായിരത്തിലധികം വിശ്വാസികള്‍ പങ്കെടുക്കുന്നു. ആയിരത്തില്‍പ്പരം വരുന്ന കുട്ടികള്‍ക്ക് പ്രത്യേക ധ്യാനവും, കൗണ്‍സിലിങ്ങ്, കുമ്പസാരം എന്നിവ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനിലുണ്ട്.
ഈ മാസത്തെ ധ്യാനവേദി: ബഥേല്‍ സെന്റര്‍ കെല്‍വിന്‍ വേ b707jw
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല