സഖറിയ പുത്തന്‍കളം
നോട്ടിംഗ്ഹാം: യു. കെയിലെ ഏറ്റവും വലിയ മലയാളി വിശ്വാസ കൂട്ടായ്മയായ ഓഗസ്റ്റ് രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനായി നോട്ടിംഗ്ഹാം ഒരുങ്ങുകയാണ്. ഏറ്റവും വലിയ കണ്‍വന്‍ഷനായ യഹോവയിരെ കണ്‍വന്‍ഷനില്‍ ഒന്‍പതിനായിരത്തിലധികം വിശ്വാസികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. യേശുവിന്‍റെ സമാധാനവും, അനുഗ്രഹവും പ്രാപിക്കുന്നതിന് ഇപ്പോള്‍ തന്നെ ക്രൈസ്തവരും, അക്രൈസ്തവരും രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ സംബന്ധിക്കുന്നുണ്ട്. യു. കെ സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഫാ. സോജി ഒലിക്കല്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ സംബന്ധിക്കുന്നത് വഴി നിരവധി അത്ഭുതങ്ങള്‍ക്ക് സാക്ഷിയാകും.
ഓഗസ്റ്റ് മാസ കണ്‍വന്‍ഷന്‍ നയിക്കുന്നത് ധ്യാന കേന്ദ്രങ്ങളുടെ മാതൃധ്യാന കേന്ദ്രം എന്നാ വിശേഷണമുള്ള ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ ഫാ. മാത്യു നായ്ക്കംപറമ്പിലാണ്. കേരള കത്തോലിക്കാ സഭയില്‍ ക്രൈസ്തവ മുന്നേറ്റത്തിന് റോക്കറ്റ് വേഗം നല്‍കിയ മാത്യു അച്ചന്റെ ശുശ്രൂഷ മദ്ധ്യേ സംഭവിക്കുന്ന രോഗ ശാന്തികള്‍ക്കും, ആന്തരിക സൌഖ്യങ്ങള്‍ക്കും ജനകോടികള്‍ സാക്ഷ്യം വഹിച്ചതാണ്. ഇദംപ്രഥമമായി രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന ഫാ. മാത്യു നായ്ക്കംപറമ്പിലിന്‍റെ ശുശ്രൂഷകളില്‍ സംബന്ധിക്കാന്‍ യു. കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് അനേകായിരങ്ങള്‍ എത്തുമ്പോള്‍ യു. കെ സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ കണ്‍വന്‍ഷനായി മാറും. നോട്ടിംഗ്ഹാം ട്രെയിന്‍ സ്റ്റേഷനില്‍ നിന്ന് ആര് മിനിറ്റ് നടപ്പ് ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന നോട്ടിംഗ്ഹാം അരീനയിലാണ് കണ്‍വന്‍ഷന്‍ നടക്കുന്നത്. കണ്‍വന്‍ഷന്‍ ദിവസം യു. കെ സെഹിയോന്‍ ടീം അംഗങ്ങളുടെ പക്കല്‍ നിന്ന് ലഭിക്കുന്ന സൌജന്യ പാസ് കാണിച്ചാല്‍ മാത്രമേ എഫ്. എം അരീനയിലേക്ക് പ്രവേശനം സാധ്യമാകൂ.
വാഹനങ്ങളില്‍ വരുന്നവര്‍ക്ക് പാര്‍ക്ക് ചെയ്യുന്നതിന്‍റെ പോസ്റ്റ് കോഡ് 1. NG2 3AQ 2. NG1 1LS 3. NG7 7NU 4. NG2 3AS
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല