ലണ്ടന്‍: സെലിബ്രിറ്റികള്‍ താമസിക്കാറുള്ള വെബ്രൈഡിലെ സ്വകാര്യ എസ്‌റ്റേറ്റ് ഒരു സംഘം കുടിയേറ്റക്കാര്‍ക്ക് കൈയ്യേറി. മുന്‍ ചെല്‍സിയ സ്റ്റാര്‍ ക്ലോഡ് മാക്ക്‌ലീല്‍, ബിഗ് ബ്രദര്‍ വിജയ് ശില്‍പ ഷെട്ടി അടക്കമുള്ള സെലിബ്രിറ്റികള്‍ എന്നിവര്‍ താമസിച്ചിരുന്ന കോട്ടേജാണ് ആറംഗ സംഘം കൈയ്യേറിയത്.
ആറ് ബെഡ്‌റൂമുകളുള്ള ഈ വുഡ്‌ലോണ്‍ കോട്ടേജില്‍ കഴിഞ്ഞമാസമാണ് കുടിയേറ്റക്കാര്‍ താമസിക്കാന്‍ തുടങ്ങിയത്. മൂന്ന് മില്യണ്‍ വിലയുള്ള ഈ കെട്ടിടത്തില്‍ തങ്ങള്‍ നിയമപരമായാണ് താമസിക്കുന്നത് എന്നാണ് കുടിയേറ്റക്കാര്‍ പറയുന്നത്. എന്നാല്‍ ഇവര്‍ തങ്ങളുടെ വീട്ടില്‍ അനധികൃതമായി കടന്നുകൂടിയതാണെന്നും ഇവരെ എങ്ങനെയെങ്കിലും പുറത്താക്കണമെന്നുമാണ് നടി ഹന്ന ഗോര്‍ഡണുള്‍പ്പെടെയുള്ള വീട്ടുടമസ്ഥര്‍ പറയുന്നത്.
ഇവരെ വീട്ടില്‍ നിന്നും പുറത്താക്കാന്‍ പോലീസിന് കഴിയുന്നില്ല എന്നത് ആശ്ചര്യകരമാണെന്നും എസ്‌റ്റേറ്റ് ഉടമകള്‍ പറയുന്നു. അവര്‍ക്ക് ഇവിടെ താമസിക്കാന്‍ യാതൊരു അവകാശവുമില്ല. എന്നിട്ടും നിയമം അവരുടെ ഭാഗത്താണ്. ഇത് തീര്‍ത്തും തെറ്റാണെന്നും അവര്‍ വ്യക്തമാക്കി.
കുടിയേറ്റക്കാരെ പുറത്താക്കാന്‍ ഉടന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എസ്റ്റേറ്റ് മാനേജ്‌മെന്റ് കമ്പനി കുടിയേറ്റക്കാരെ കൈകാര്യം ചെയ്യുന്നവരെ സമീപിച്ചിട്ടുണ്ട്. ഈ കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഇവിടെയൊരു സെക്യൂരിറ്റി ഗാര്‍ഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഈ പ്രദേശത്ത് പോലീസ് പെട്രോളിംങ്ങും ശക്തമാക്കിയിട്ടുണ്ട്.
ഇത്രയൊക്കെയുണ്ടായിട്ടും തങ്ങള്‍ ഇവിടെ നിന്നും പുറത്തുപോകില്ല എന്ന നിലപാടിലാണ് കുടിയേറ്റക്കാര്‍. തനിക്കിവിടെ താമസിക്കാന്‍ നിയമപരമായി അവകാശമുണ്ടെന്നാണ് കുടിയേറ്റക്കാരില്‍ ഒരാളായ സ്റ്റെഫാന്‍ സിബുല്‍സ്‌കി പറയുന്നത്. ഗൂഗിള്‍ മാപ്പ്‌സിലാണ് താനീ പ്രദേശം കണ്ടതെന്നും ഇവിടെ വന്നപ്പോള്‍ വീട് തുറന്നിട്ടിരിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ ആരും താമസിച്ചിരുന്നില്ല. വീട് പൂര്‍ണമായി തുറന്നിട്ടിരിക്കുകയായിരുന്നു. അതിനാല്‍ തങ്ങള്‍ ഇവിടെ താമസിച്ചാല്‍ എന്താണ് പ്രശ്‌നമെന്നാണ് അദ്ദേഹം ചോദിക്കുന്നത്.
ആള്‍താമസം ഇല്ലാത്തവരുടെ വീട് കയ്യേറുന്നത് ബ്രിട്ടനില്‍ സാധാരണമാണ്.കയ്യേറ്റക്കാര്‍ മിക്കവാറും യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള വിദ്യാര്‍ഥികളോ ഭവനരഹിതരോ ആയിരിക്കും.മില്യനുകള്‍ വിലയുള്ള വീടുകളാണ് സാധാരണ ഇത്തരക്കാര്‍ കയ്യേറുന്നത് .യൂറോപ്യന്‍ നിയമപ്രകാരം ഇത്തരക്കാരെ വീട്ടില്‍ നിന്നും ഒഴിപ്പിക്കാന്‍ കടുത്ത നിയമനടപടികള്‍ വേണ്ടിവരും. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ലണ്ടനിലുള്ള ഒരു ഇന്ത്യന്‍ വ്യവസായി അവധിക്കു പോയ സമയത്ത് ഇറ്റലിയില്‍ നിന്നുള്ള കുറെ വിദ്യാര്‍ഥികള്‍ അദ്ദേഹത്തിന്‍റെ വീട് കയ്യേറിയത് വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല