പീരിയോഡിക് ടേബിളില്‍ മൂന്ന് മൂലകങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ ദ് ജനറല്‍ അംസബ്ലി ഒഫ് ദ് ഇന്റര്‍നാഷനല്‍ യൂണിയന് ഒഫ് പ്യുവര്‍ ആന്‍ഡ് അപ്ലൈഡ് സയന്‍സസ് (ഐയുപിഎപി) തീരുമാനിച്ചു. 110, 111, 112 ആറ്റമിക് നമ്പരുകളുള്ള ഡംസ്റ്റാഡ്റ്റിയം, റോന്ജനീയം, കോപ്പര്‍നീസിയം എന്നിവയാണു നവാഗതര്‍. വര്‍ഷങ്ങള്‍ മുമ്പു കണ്ടുപിടിക്കപ്പെട്ട ഇവ മൂലകങ്ങളുടെ ശാസ്ത്രീയ പട്ടിക (പീരിയോഡിക് ടേബിള്‍) യില്‍ ഇപ്പോഴാണ് ഉള്‍പ്പെടുത്തുന്നത്.
പ്രമുഖ ശാസ്ത്രജ്ഞരുമായി കൂടിയാലോചിച്ചാണു പുതിയ മൂലകങ്ങളെ പീരിയോഡിക് ടേബിളില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ഐയുപിഎപി തലവന്‍ ഡോ. റോബര്‍ട്ട് ക്രിബി-ഹാരിസ്.
ഭൂമി സൂര്യനെയാണു വലംവയ്ക്കുന്നതെന്ന് ആദ്യം കണ്ടെത്തിയ പേര്‍ഷ്യന്‍ വാനഗവേഷകന് നിക്കോളാസ് കോപ്പര്‍നിക്കസിന്റെ സ്മരണയ്ക്കാണ് ഒരു മൂലകത്തിന് കോപ്പര്‍നീസിയം എന്നു പേരു നല്‍കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല