ഭര്‍ത്താവ് അന്യസ്ത്രീയെ ചുംബിയ്ക്കുന്നത് ഏതെങ്കിലും ഭാര്യയ്ക്ക് കണ്ടുനില്‍ക്കാന്‍ കഴിയുമോ? അങ്ങനെയൊന്നുണ്ടായാല്‍ രണ്ടിനെയും ചൂലെടുത്തു തല്ലുമെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ സൂപ്പര്‍സ്റ്റാര്‍ രജനയുടെ മകളും നടന്‍ ധനുഷിന്റെ ഭാര്യയുമായ ഐശ്വര്യ ധനുഷ് ഇങ്ങനെയൊന്നുമല്ല. ഭര്‍ത്താവിനെ നായകനാക്കി ഒരുക്കുന്ന 3 എന്ന സിനിമയ്ക്ക് വേണ്ടി നായിക അതിതീവ്രമായ ചുംബനരംഗമാണ് ഐശ്വര്യ ഒരുക്കിയിരിക്കുന്നതത്രേ.
ധനുഷും ശ്രുതിയും തമ്മിലുള്ള ചൂടന്‍ ചുംബനം ഐശ്വര്യയുടെ സാന്നിധ്യത്തില്‍ തന്നെയാണ് ചിത്രീകരിയ്ക്കപ്പെട്ടത്. ചിത്രീകരണസമയത്ത് ഐശ്വര്യയുടെ ആവശ്യപ്രകാരം ഈ ഷോട്ടിന് പലതവണ റീടേക്ക് വേണ്ടിവന്നു.
ഭര്‍ത്താവിന്റെ ചുംബനരംഗത്തിന് തീവ്രത വേണ്ടത്ര പോരെന്ന് തോന്നിയാണ് താരപുത്രി ഇത് ചെയ്തത്. അതേസമയം ഭാര്യയ്ക്ക് മുന്നില്‍ മറ്റൊരു സുന്ദരിയെ ചുംബിയ്ക്കുന്നതിന്റെ ചമ്മല്‍ ധനുഷിന് വന്നിട്ടുണ്ടാവാന്‍ സാധ്യതയുണ്ട്. എന്തായാലും പലവട്ടം റീടേക്ക് എടുക്കേണ്ടി വന്നെങ്കിലും സംഭവം ഗംഭീരമായി തന്നെ ഐശ്വര്യ ചിത്രീകരിയ്ക്കുക തന്നെ ചെയ്തു.
ഇങ്ങനെയൊക്കെ ചെയ്താല്‍ കണവന്‍ വഷളാകില്ലേയെന്ന് ചോദിയ്ക്കുന്നവരോട് ഐശ്വര്യ മറുപടി നല്‍കുന്നതിങ്ങനെയ. ഒരു സംവിധായിക എന്ന നിലയില്‍ സിനിമയുടെ പൂര്‍ണതയാണ് എന്റെ ലക്ഷ്യം, പിന്നെ ചുംബനം അതൊരു കലയാണ്-എന്തു നല്ല ഭാര്യ അല്ലേ?
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല