സ്വന്തം ലേഖകന്‍: യുഎസില്‍ തെലുങ്കാനക്കാരായ മൂന്ന് സഹോദരങ്ങള്‍ തീപിടിത്തത്തില്‍ വെന്തുമരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്. തെലുങ്കാന സ്വദേശികളും മിഷണറി വിദ്യാര്‍ഥികളുമായ ആരോണ്‍ നായിക് (17) ഷാരോണ്‍ നായിക് (14), ജോയ് നായിക് (15) എന്നിവരും ഇവരുടെ വീട്ടുടമ കാരി കോഡ്രിറ്റു (46) മാണ് മരിച്ചത്. ടെന്നസി മെഫിംസില്‍ ഞായറാഴ്ച പ്രദേശിക സമയം രാത്രി 11 നായിരുന്നു സംഭവം. തീപിടിത്തത്തില്‍ രണ്ടുപേര്‍ മാത്രമാണ് രക്ഷപെട്ടത്.
കാരിയുടെ ഭര്‍ത്താവ് ഡാനിയേല്‍ കോഡ്രിറ്റും മകന് കോലിയുമാണ് രക്ഷപെട്ടത്. തീപിടിത്തമുണ്ടായപ്പോള്‍ ഇരുവരും പുറത്തേക്ക് ഓടി രക്ഷപെടുകയായിരുന്നു. നിസാര പൊള്ളലേറ്റ ഇരുവരും ചികിത്സയിലാണ്. മിസിസിപ്പിയിലെ സ്കൂളിലാണ് നായിക് സഹോദരങ്ങള്‍ പഠിച്ചിരുന്നത്. ശൈത്യകാല അവധിക്ക് സ്കൂള്‍ അടച്ചെങ്കിലും മൂവരും ഇന്ത്യയിലേക്ക് മടങ്ങിയിരുന്നില്ല.
കോഡ്രിറ്റ് കുടുംബത്തിന്റെ ക്ഷണപ്രകാരമാണ് സഹോദരങ്ങള്‍ ഇവിടെ താമസിക്കാനെത്തിയത്. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട അയല്‍വാസിക്കും ഒരു പോലീസ് ഉദ്യോഗസ്ഥനും പൊള്ളലേറ്റു. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല