ലണ്ടന്‍ : ഒളിമ്പിക്‌സിന് ശേഷം ഒളിമ്പിക് പാര്‍ക്കിരുന്ന സ്ഥലം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ 300 മില്യണ്‍ പൗണ്ടിന്റെ പദ്ധതി. ഒരു പറ്റം ബ്ര്ട്ടീഷ് കമ്പനികള്‍ ഉള്‍പ്പെടുന്ന ദ ലണ്ടന്‍ ലെഗസി ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ എന്ന പൊതുമേഖലാ സ്ഥാപനത്തിനാണ് പദ്ധതി നടപ്പിലാക്കാനുളള ചുമതല.പാര്‍ക്കിന്റെ പുനര്‍നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുന്നതിനുളള പ്രോജക്ട് മാനേജരായി പ്രശസ്ത കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് എന്‍ജിനിയറിംഗ് ഗ്രൂപ്പായ ബിഎഎം ന്യൂട്ടാലിനെ നിയമിച്ചു.
പാരാലിമ്പിക്‌സിന് ശേഷം താല്‍ക്കാലികമായി നിര്‍മ്മിച്ച വേദികള്‍ പൊളിച്ചുമാറ്റുകയാണ് കമ്പനിയുടെ പ്രധാന ചുമതല. ബാസ്‌ക്കറ്റ് ബോള്‍ അരീന, അക്വാട്ടിക് സെന്ററിലെ സീറ്റുകള്‍ തുടങ്ങിയവയും നീക്കം ചെയ്യും. ഭാവിയിലെ ഉപയോഗത്തിനായി അക്വാട്ടിക് സെന്ററിലെ 2500 സീറ്റുകള്‍ അതേപടി നിലനിര്‍ത്തിയ ശേഷം ബാക്കിയുളളതാകും പൊളിച്ച് മാറ്റുക. എന്നാല്‍ ഒളിമ്പിക് സ്റ്റേഡിയത്തിന്റെ പുതിയ നടത്തിപ്പുകാരെ ഇതുവരെ നിശ്ചയിച്ചിട്ടില്ല. നിലവില്‍ വെസ്്റ്റ്ഹാം യൂണൈറ്റഡിനാണ് സ്റ്റേഡിയത്തിന്റെ ചുമതല. എന്നാല്‍ അക്വാട്ടിക് സെന്ററിന്റേയും ഹാന്‍ഡ്ബാള്‍ വേദിയുടെയും ചുമതല എല്‍എല്‍ഡിസി ഗ്രീന്‍വിച്ച് ലെഷര്‍ ലിമിറ്റഡിന് കൈമാറി കഴിഞ്ഞു. ഒപ്പം ഒളിമ്പിക് പാര്‍ക്കില്‍ 1000ത്തിലധികം പുതി. വീടുകള്‍ നിര്‍മ്മിക്കാനുളള കരാര്‍ അവകാശം പ്രമുഖ ഭവനനിര്‍മ്മാണ കമ്പനിയായ ടെയ്‌ലര്‍ വിംപേയ്ക്ക് നല്‍കിയിട്ടുണ്ട്. ഒളിമ്പിക് പാര്‍ക്കിലെ വെലോഡ്രോം അതേ പടി നില്‍നിര്‍ത്താനും തീരുമാനമായിട്ടുണ്ട്.
ഒക്ടോബര്‍ 23 നും നവംബര്‍ 23 നും ഇടയില്‍ എല്‍എല്‍ഡിസി ഒളിമ്പിക് പാര്‍ക്കിന്റെ ചുമതല ഏറ്റെടുക്കും. അടുത്ത ജൂലൈയോടെ ഒളിമ്പിക് പാര്‍ക്കിന്റെ പേര് ക്യൂന്‍ എലിസബത്ത് ഒളിമ്പിക് പാര്‍ക്ക് എന്ന് പരിഷ്‌കരിക്കാനുളള ശ്രമമാണ് നടക്കുന്നത്. നിലവിലുളള ഒളിമ്പിക് ബഡ്ജറ്റില്‍ നിന്ന് തന്നെയാണ് പുനര്‍നിര്‍മ്മാണത്തിനുളള ഫണ്ടും കണ്ടെത്തിയിരിക്കുന്നത്. 292 മില്യണ്‍ പൗണ്ട് ആകെ ചെലവ് പ്രതീക്ഷിക്കുന്ന പുനര്‍നിര്‍മ്മാണത്തില്‍ യാതൊരു ആശങ്കയ്ക്കും ഇടയുണ്ടാവില്ലെന്ന് എല്‍എല്‍ഡിസിയുടെ വക്താവ് അറിയിച്ചു. മൊത്തം 20 കമ്പനികള്‍ പുനര്‍നിര്‍മ്മാണത്തില്‍ പങ്കാളികളാകുന്നുണ്ട്. താല്‍ക്കാലികമായി നിര്‍മ്മിച്ച വേദികള്‍ പൊളിച്ച് മാറ്റുകയാണ് ഇവരുടെ പ്രധാന ജോലി. ഇത് സംബന്ധിച്ച മേല്‍നോട്ടം വഹിക്കുന്നത് എന്‍ജിനിയറിംഗ് കണ്‍സള്‍ട്ടന്റായ ഡബഌൂഎസ് ആട്കിന്‍സാണ്.
വീടുകളും വാണിജ്യ സ്ഥാപനങ്ങള്‍, പാര്‍ക്കുകള്‍ തുടങ്ങിയവ പുതുതായി നിര്‍മ്മിക്കും. ഒപ്പം ചരിത്രത്തിന്റെ ഭാഗമായ ചില ഒളിമ്പിക് വേദികള്‍ അതേപടി നിലനിര്‍ത്തും. ഇവ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തുകൊണ്ട് പുതിയൊരു ലണ്ടന്‍ നിര്‍മ്മിക്കാനുളള പദ്ധതിയാണ് എല്‍എല്‍ഡിസിയുടെ പക്കലുളളതെന്ന് എല്‍എല്‍ഡിസിയുടെ വക്താവ് അറിയിച്ചു. ഒളിമ്പിക് പാര്‍ക്കില്‍ നിന്ന് സമീപ പ്രദേശങ്ങളിലേക്ക് പുതിയ റോഡുകള്‍ നിര്‍മ്മിക്കുകയും ഒപ്പം പുതിയ വേദികളുടെ പണി പൂര്‍ത്തീകരിക്കുകയും ചെയ്യും. 2013 ജൂലൈയോടെ പണി പൂര്‍ത്തീകരിച്ച് ഒളിമ്പിക് പാര്‍ക്കിന് ക്യൂന്‍ എലിസബതത്് ഒളിമ്പക് പാര്‍ക്ക് എന്ന് പുനര്‍നാമകരണം ചെയ്യാനാണ് എല്‍എല്‍ഡിസിയുടെ ലക്ഷ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല