ഒരു മനുഷ്യന് എത്ര വിരലുകളുണ്ട്? കൈകളിലും കാലുകളിലുമായി 20 വിരലുകളെന്നാവും നമ്മുടെ മറുപടി. എന്നാല്‍, ബറേലിയിലെ ഒരു പിഞ്ചു കുട്ടിയുടെ കാര്യത്തില്‍ ഈ ഉത്തരത്തില്‍ അല്‍പ്പം മാറ്റം വരുത്തേണ്ടി വരും – ഈ കുട്ടിക്ക് 34 വിരലുകളാണുള്ളത്!
മനോജ് സക്‌സേനയുടെയും അമൃത സക്‌സേനയുടെയും ആദ്യത്തെ മകന്‍ അക്ഷതിനാണ് 14 കൈവിരലുകളും 20 കാല്‍ വിരലുകളുമടക്കം 34 വിരലുകളുള്ളത്. ഒരു വയസ്സും മൂന്ന് മാസവും പ്രായമുണ്ട് ഈ കുട്ടിക്ക്.
അക്ഷത് ഇനിച്ചപ്പോള്‍ തന്നെ 34 വിരലുകളുണ്ട്. ഡല്‍ഹിയിലെ എഐഎംഎസ് ആശുപത്രിയില്‍ അക്ഷതിനെ ഉടന്‍ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. ശോഷിച്ച ശരീരവുമായി ജനിച്ച അക്ഷതിനെ അല്‍പം വളര്‍ന്ന ശേഷം ശസ്ത്രക്രിയക്ക് വിധേയനാക്കാമെന്നായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. അതിനാലാണ് ശസ്ത്രക്രിയക്ക് ഒരു വയസ്സു തികയാന്‍ കാത്തിരുന്നത്.
ശസ്ത്രക്രിയയ്ക്ക് ശേഷം അക്ഷതിന്റെ ഇപ്പോഴത്തെ അവസ്ഥ മാറുമെന്ന വിശ്വാസത്തിലാണ് രക്ഷിതാകളും ഡോക്ടര്‍മാരും. അപൂര്‍വമായി മാത്രം കണ്ടുവരുന്ന ‘പോളിഡാക്ടിലി’ എന്ന അവസ്ഥയാണ് കുഞ്ഞിന് ഇത്രയധികം വിരലുകള്‍ ഉണ്ടാവാന്‍ കാരണം
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല