സ്വന്തം ലേഖകന്‍: ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്; 3 വര്‍ഷം ഇക്കാര്യം സര്‍ക്കാര്‍ മൂടിവച്ചതാണോയെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍. ഇറാഖിലെ മൂസിലില്‍ നിന്ന് മൂന്ന് വര്‍ഷം മുമ്പ് ഐ.എസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പാര്‍ലമെന്റില്‍ അറിയിച്ചു. ഇവരില്‍ ഭൂരിഭാഗം പേരും തൊഴിലാളികളായിരുന്നു. മരിച്ചവരില്‍ 38 പേരെ തിരിച്ചറിഞ്ഞതായും മൃതദേഹം ഏറ്റുവാങ്ങാന്‍ കേന്ദ്ര മന്ത്രി വി.കെ സിങ് ഇറാഖിലേക്ക് പോകുമെന്നും മന്ത്രി പറഞ്ഞു.
തട്ടിക്കൊണ്ടു പോയവരില്‍ നിന്നും രക്ഷപ്പെട്ട ഹര്‍ജിത് മാസിഹ് എന്നയാളാണ് ആദ്യം വിവരം നല്‍കിയത്. 40 പേരടങ്ങുന്ന സംഘത്തിലെ ഭാക്കിയുള്ളവരെ ജൂണ്‍ 15ന് വെടിവെച്ച് കൊന്നതായി ഹര്‍ജിത് വെളിപ്പെടുത്തിയിരുന്നു. മരിച്ചവരില്‍ 22 പേര്‍ പഞ്ചാബില്‍ നിന്നുള്ളവരാണ്. ഭാക്കിയുള്ളവര്‍ ഹിമാചല്‍, ബിഹാര്‍, പശ്ചിമ ബംഗാള്‍ സ്വദേശികളായിരുന്നുവെന്നും മന്ത്രി രാജ്യസഭയില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണു മരണവിവരം പുറത്തുവരുന്നത്. കൂട്ടശവക്കുഴിയില്‍ നിന്നാണ് അവരുടെ മൃതദേഹങ്ങള്‍ ലഭിച്ചതെന്നും കാണായായവരുടെ ബന്ധുക്കളില്‍നിന്നു ഡിഎന്‍എ പരിശോധനകള്‍ക്കായി സാംപിള്‍ ശേഖരിച്ച് അത് പരിശോധനകള്‍ക്കായി ഇറാഖിലേക്ക് അയച്ചിരുന്നുവെന്നും സുഷമാ സ്വരാജ് വ്യക്തമാക്കി.
2014 ജൂണില്‍ മൂസില്‍ നഗരം ഐ.എസ് പിടിച്ചെടുത്ത ശേഷമാണ് ഇവരെ തട്ടികൊണ്ടുപോയത്. നഗരം വിടാനൊരുങ്ങവെ ആയിരുന്നു തൊഴിലാളികള്‍ തീവ്രവാദികളുടെ പിടിയിലാകുന്നത്. ഭീകരരില്‍നിന്നു മൂസില്‍ മോചിപ്പിച്ചതായി ഇറാഖ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതിനു പിന്നാലെ കാണാതായവരുടെ വിവരം തേടി വിദേശ കാര്യ സഹമന്ത്രി വി.കെ സിങ്ങിനെ ഇറാഖിലേക്ക് അയച്ചിരുന്നു എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം മരണവിവരം അറിഞ്ഞിട്ടും എന്താണ് സര്‍ക്കാര്‍ തങ്ങളോട് ആ വിവരം പറയാതിരുന്നത് എന്ന ചോദ്യവുമായി കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ രംഗത്തെത്തി. മതിയായ ഷ്ടപരിഹാരവും ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലിയും വേണമെന്നും മരിച്ചവരുടെ ചില ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല