ബ്രാഡ്‌ഫോര്‍ഡ്: യുകെ സെഹിയോന്‍ മിനിസ്ട്രി നേതൃത്വം നല്‍കുന്ന മൂന്നാമത് ബ്രാഡ്‌ഫോര്‍ഡ് കണ്‍വെന്‍ഷന്‍ ജൂണ്‍ പതിനേഴിന് നടക്കും. അത്ഭുതകരമായ വിടുതല്‍ ശ്രുശ്രൂഷകാനായ ഫാ. ജോമോന്‍ തൊമ്മാന നയിക്കുന്ന ധ്യാനം രാവിലെ എട്ട് മുതല്‍ വൈകുന്നേരം നാല് വരെയാണ്.
അത്ഭുതകരമായ രോഗശാന്തികള്‍, ആന്തരിക സുഖങ്ങള്‍, ബന്ധനത്തില്‍ നിന്നുള്ള മോചനങ്ങള്‍ എന്നിവ ബ്രാഡ്‌ഫോര്‍ഡ് കണ്‍വെന്‍ഷനില്‍ വഴി വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ദൈവിക ശക്തിയാല്‍ സാധ്യമാകുന്നുണ്ട്.
ദൈവാനുഭവം ഓരോരുത്തര്‍ക്കും സാധ്യമാകുമ്പോള്‍ ആണ് ധ്യാനം വിജയിക്കുന്നത്. ധ്യാനത്തില്‍ സംബന്ധിക്കുന്ന ഓരോ വ്യക്തികള്‍ക്കും ദൈവനുഭവം സാധ്യമാകുന്നത് ശക്തമായ മധ്യസ്ഥ പ്രാര്‍ത്ഥനയില്‍ ആണ്. ബ്രാഡ്‌ഫോര്‍ഡ് തിരുഹൃദയ മധ്യസ്ഥ ഗ്രൂപ്പ് ധ്യാന വിജയത്തിനായി പ്രാര്‍ഥനകള്‍ നടത്തി വരുന്നു.
ബ്രാഡ്‌ഫോര്‍ഡ് കേരള കാത്തലിക് കമ്യൂണിറ്റിയുടെ ആതിഥേയത്തില്‍ നടത്തപ്പെടുന്ന മൂന്നാമത് കണ്‍വെന്‍ഷനില്‍ വൈകുന്നേരം നാലിന് ശേഷം ഫാ. ജോമോന്‍ തൊമ്മാനയെ കാണുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല