വയനാട് ജില്ലയില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിയവരുടെ സംഗമം ഈ വര്ഷം മെയ് ഇരുപതിന് ഞായറാഴ്ച ബ്രിസ്റ്റോളില്‍ വച്ച് നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ അറിയിച്ചു. ഈ വര്‍ഷത്തെ കൂടിച്ചേരല്‍ ഉത്ഘാടനം ചെയ്യാന്‍ കേരള നിയമസഭയിലെ യുവജന ക്ഷേമ വകുപ്പ് മന്ത്രി ജയലക്ഷ്മി എത്തിച്ചേരും.
സംഗമത്തോടനുബന്ധിച്ച് വിവിധ വിഷയങ്ങളെ അധികരിച്ച് വിദഗ്ധര്‍ ക്ലാസെടുക്കും. കഴിഞ്ഞ വര്‍ഷത്തെ വിദ്യാഭ്യാസത്തെ കുറിച്ചുള്ള ക്ലാസ് വളരെയേറെ ഉപകാര പ്രദമായിരുന്നു എന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ യുകെയിലെ മലയാളികള്‍ക്ക് നിത്യ ജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട വിഷയങ്ങളാണ് സെമിനാറില്‍ അവതരിപ്പിക്കുക.
കൂടാതെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ മത്സരങ്ങള്‍ തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. പരിപാടികളുടെ പുരോഗതി വിലയിരുത്തുന്നതിന് കഴിഞ്ഞ ദിവസം ബര്‍മിംഗ്ഹാമില്‍ വച്ച് കമ്മറ്റി അംഗങ്ങള്‍ ഒത്തുകൂടിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല