കവന്‍ട്രി: സീറോ മലബാര്‍ സഭയുടെ മൂന്നാമത് കണ്‍വെന്‍ഷന്‍ 2012 ജൂണ്‍ മാസം 23ന് ബര്‍മിങ്ഹാമിനടുത്ത് കവന്‍ട്രിയില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചു. സീറോ മലബാര്‍ സഭ അതിരൂപതാ ചാപ്ലയിന്‍ ഫാ സോജി ഓലിക്കന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് വിപുലമായ പരിപാടികളോടെ കണ്‍വെന്‍ഷന്‍ നടത്തുവാന്‍ തീരുമാനിച്ചത്.
ഒന്നാമത് കണ്‍വെന്‍ഷന്‍ സോളിഹള്ളിലും, രണ്ടാമത് കണ്‍വെന്‍ഷന്‍ ബര്‍മിങ്ഹാമിലുമായിരുന്നു നടന്നത്. ബര്‍മിങ്ഹാം അതിരൂപതയ്ക്ക് കീഴില്‍ സീറോ മലബാര്‍ സഭയുടെ പന്ത്രണ്ട് സെന്റെറുകളാണ് ഉള്ളത്. ഈ മാസ് സെന്റ്‌റുകളില്‍ നിന്നായി ആയിരത്തോളം കുടുംബങ്ങള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. കണ്‍വെന്‍ഷനില്‍ പങ്കെടുക്കുവാന്‍ കേരളത്തില്‍ നിന്നും മെത്രാന്‍മാരും മറ്റ് വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യക്തികളും എത്തിച്ചേരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല