സിറിള്‍ പനംങ്കാല വെയില്‍സ്: കോട്ടയം ജില്ലയിലെ മാഞ്ഞൂര്‍, കടുത്തുരത്തി പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ഇരവിമംഗലം ഗ്രാമത്തില്‍ നിന്നും യു.കെ.യിലേക്ക് കുടിയേറിയിരിക്കുന്നവരുടെ നാലാമത് സംഗമം 2011 ജൂണ്‍ 18 ശനിയാഴ്ച സൗത്ത് വെയില്‍സിലുള്ള ബ്രകോണില്‍ വച്ച് നടത്തപ്പെടുന്നു.
നിരവധിയായ ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ഇരവിമംഗലം കൂട്ടായ്മ, നിറഞ്ഞ ജനസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമാണ്. ശ്രീ തങ്കച്ചന്‍ നാറാണത്തുകുഴി, ജോസ് വലിയവെളിച്ചത്ത്, സൈബു പാലക്കുഴുപ്പില്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇത്തവണ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.
രാവിലെ 10മണിക്ക് ഫാ.സജി അപ്പോഴിയുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടുകൂടി ആരംഭിക്കുന്ന പരിപാടിയില്‍ നിരവധി കലാപരിപാടികളും, ചര്‍ച്ചകളും, ചെണ്ടമേളവും ഗാനമേളയും ഒരുക്കിയിട്ടുണ്ട്.
പരിപാടി നടക്കുന്ന ഹാളിന്റെ വിലാസംBRECON WORKMEN’S CLUB, BRECON, WALES, LD 39 AN ഇരവിമംഗലത്തും പരിസരപ്രദേശങ്ങളിലും ഉള്ള ഏവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെകാണുന്ന നമ്പരുകളില്‍ ബന്ധപ്പെടുക. തങ്കച്ചന്‍ നാറാണത്തുംകുഴി 01495311860, 07908488288 ജോസ് വലിയവെളിച്ചത്ത്01874620136,07838253781 സൈബു പാലക്കുഴപ്പില്‍01639845022,07956217153
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല