സ്വന്തം ലേഖകന്‍: നാലടി ഉയരമുള്ള ബോഡി ബില്‍ഡര്‍ക്ക് മണവാട്ടിയായത് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി. ലോകത്തിലെ ഏറ്റവും ശക്തന്‍ എന്നവകാശപ്പെടുന്ന അന്‍പത്തിരണ്ടുകാരന്‍ ആന്റണ്‍ ക്രാഫ്റ്റിന്റെ വധുവായത് നാല്പത്തി മൂന്നു വയസുള്ള ഫ്‌ളോറിഡക്കാരിയായ ചൈനാ ബെല്ലാണ്. നാലടി നാലിഞ്ചാണ് ക്രാഫ്റ്റിന്റെ ഉയരം. ബെല്ലിനാകട്ടെ ആറടി മൂന്നിഞ്ചാണ് ഉയരമുണ്ട്.
ശരീരമാസകലം മസിലുകളുളള ക്രാഫ്റ്റ് ആറു മാസം മുമ്പാണ് തന്റെ ജീവിത സഖിയെ കണ്ടെത്തിയത്. ആണായി ജനിച്ച ചൈന ബെല്‍ പിന്നീട് ശസ്ത്രക്രിയയിലൂടെ പെണ്ണായി മാറുകയായിരുന്നു. ക്രാഫ്റ്റിന്റെ വലിയ ആരാധിക കൂടിയാണ് ബെല്‍. ക്രാഫ്റ്റിന്റെ ഭാരോദ്വോഹനം വളരെ സെക്‌സിയാണെന്നാണ് ബെല്ലിന്റെ നിരീക്ഷണം.
താനൊരിക്കലും ഒരു നാലടി നാലിഞ്ചുകാരനൊപ്പം കഴിഞ്ഞിട്ടില്ലെന്നും അതിനാല്‍ തന്നെ ഈ ബന്ധത്തെ താന്‍ ഏറെ ആകാംക്ഷയോടെയാണ് കാണുന്നതെന്നും ഇവര്‍ പറയുന്നു. ഏറെ ആശ്ചര്യപ്പെടുത്തുന്ന ഒരു വ്യക്തിയാണ് ക്രാഫ്‌റ്റെന്നും അതിനാലാണ് അദ്ദേഹത്തിന് ഇത്തരമൊരു അവസരം നല്‍കിയതെന്നും ബെല്‍ കൂട്ടിച്ചേര്‍ത്തു.
തന്നെക്കാള്‍ ഒരടി മാത്രം പൊക്കക്കൂടുതലുളള സ്ത്രീകളുമായി മാത്രമേ ഇതുവരെ ചുറ്റിയടിക്കാന്‍ തനിയ്ക്ക് അവസരം ലഭിച്ചിട്ടുളളൂ. അത് കൊണ്ട് തന്നെ ബെല്ലിന്റെ കമ്പനി താന്‍ വളരെയേറെ ആസ്വദിക്കുന്നുവെന്നും ക്രാഫ്റ്റ് വ്യക്തമാക്കുന്നു. മാത്രമല്ല പുരുഷനായി ജനിച്ചതിനാല്‍ സ്ത്രീയായി മാറാന്‍ ബെല്‍ പരമാവധി ശ്രമിക്കുന്നതും ബെല്ലിന്റെ സവിശേഷതയായി ക്രാഫ്റ്റ് കണക്കുകൂട്ടുന്നു.
പത്ത് വര്‍ഷമായി ഭാരോദ്വഹന രംഗത്തുള്ള ക്രാഫ്റ്റ് ഈ വിഭാഗത്തില്‍ ഉയര്‍ന്ന റെക്കോര്‍ഡിന് ഉടമയാണ്. ബെല്ലിന്റെ പേരിനൊപ്പം തന്റെ പേര് കൂടി ചേര്‍ന്നാല്‍ അത് ഏറെ മനോഹരമാകുമെന്നും ക്രാഫ്റ്റ് പറയുന്നു. ഈ പ്രപഞ്ചത്തിലെ ഏറ്റവും ഭാഗ്യവാനാണ് ഇപ്പോള്‍ താനെന്നാണ് ക്രാഫ്റ്റിന്റെ പക്ഷം. ഇതിന് മുമ്പൊരിക്കലും താന്‍ ഇത്രയേറെ സന്തോഷം അനുഭവിച്ചിട്ടില്ലെന്നും ഇതിന് താന്‍ ബെല്ലിനോട് ഏറെ കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല