ലേലം ചെയ്ത് വില്‍ക്കുകയെന്നത് പ്രാചീനമായൊരു രീതിയാണ്. പണ്ടുകാലംതൊട്ടെ ലേലം ചെയ്യല്‍ ഒരു പ്രധാനവരുമാനമാര്‍ഗ്ഗമായിരുന്നു. ഭരണകൂടത്തിനും പ്രഭുക്കന്മാര്‍ക്കും വ്യവസായികള്‍ക്കുമായിരുന്നു ലേലം ചെയ്യുന്നതുമൂലം കാര്യമായ ലാഭം കിട്ടിയിരുന്നത്. കേരളത്തിലെ ചില പള്ളികളില്‍ നേര്‍ച്ചയായി ലഭിക്കുന്ന കോഴി, ചക്ക, തേങ്ങ എന്നിവ ലേലം വിളിച്ചെടുക്കുന്നത് പലരും കണ്ടുകാണും. എന്നാല്‍ ആധുനികയുഗത്തിലെ ലേലം വിളികള്‍ വളരെ വിചിത്രമാണ്. വന്‍വിലകള്‍ കിട്ടുന്നവയാണ് ഇന്നത്തെ ലേലം വിളികള്‍. മാങ്ങയും ചക്കയുമൊക്കെ ലേലം വിളിച്ചെടുത്ത് പരിചയമുള്ള മലയാളികള്‍ അന്തംവിടുന്നതാണ് വിദേശികളുടെ ലേലം വിളികള്‍.
അത്ഭുതങ്ങളുടെ കൂട്ടത്തിലേക്ക് വരുന്ന ഏറ്റവും പുതിയ സംഭവമാണ് 40 പെന്‍സിനു വാങ്ങിയ മൂന്ന് വൈന്‍ ഗ്ലാസുകള്‍ക്ക് 19,000 പൗണ്ടിന് ലേലം വിളിച്ചുകൊണ്ടുപോയെന്ന വാര്‍ത്ത. പോര്‍ട്ട്സ്മൗത്തില്‍ നടന്ന ലേലം വിളിയിലാണ് പതിനെട്ടാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച കരകൗശല വിദഗ്ദനെന്ന് അറിയപ്പെടുന്ന വില്യം ബേല്‍ബി നിര്‍മ്മിച്ച മൂന്ന് വൈന്‍ ഗ്ലാസുകള്‍ വന്‍വിലക്ക് വിറ്റുപോയത്. വാശിയേറിയ ലേലംവിളി 16,000 പൗണ്ടിനും 18,880 പൗണ്ടിനും ഇടയിലാണ് അവസാനിച്ചത്. ഇതോടൊപ്പം ഫീസും കൂടി ചേരുന്നതോടെ മേല്‍പ്പറഞ്ഞ 19,000 പൗണ്ടാകുമെന്നാണ് അറിയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല