സ്വന്തം ലേഖകന്‍: 41 കാരിയായ അമേരിക്കക്കാരിക്ക് 23 കാരനായ ഇന്ത്യന്‍ വരന്‍, ഒരു അന്താരാഷ്ട്ര പ്രണയകഥ. അമേരിക്കക്കാരി എമിലി ചാവ്ദയും ഇന്ത്യക്കാരന്‍ ഹിതേഷുമാണ് പ്രണയത്തിന് രാജ്യാതിര്‍ത്തികളും പ്രായവും തടസമല്ലെന്ന് തെളിയിച്ചിരിക്കുന്നത്. എമിലിയുമായി ഫേസ്ബുക്കിലൂടെയാണ് ഗുജറാത്ത് സ്വദേശിയായ ഹിതേഷ് പരിചയപ്പെടുന്നത്.
അധികം വൈകാതെ പരിചയം വളര്‍ന്ന് പ്രണയമായി മാറി. മാസങ്ങള്‍ നീണ്ട ഫേസ്ബുക്ക് പ്രണയത്തിനൊടുവില്‍ ഇരുവരും ആദ്യമായി കാണാന്‍ തീരുമാനിച്ചു. തമ്മില്‍ കണ്ടുമുട്ടിയ അന്നു തന്നെ ഇരുവരും വിവാഹിതരാകുകയും ചെയ്തു. വീട്ടുകാരുടെ എതിര്‍പ്പുകളെ അവഗണിച്ചാണ് ഹിതേഷ് എമിലിയെ ജീവിതസഖിയാക്കിയത്. ഹൈന്ദവ ആചാരപ്രകാരമായിരുന്നു വിവാഹം.
യു.എസിലെ മോണ്ടാനയില്‍ ഹെല്‍ത്ത് കോര്‍ഡിനേറ്ററായിരുന്ന എമിലി പ്രണയം ശക്തമായപ്പോള്‍ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ പോലും ഉപേക്ഷിച്ച് ഹിതേഷിന്റെ ചേരിയിലെ വീട്ടിലേക്ക് ഇറങ്ങി വരികയായിരുനു. പരിചയപ്പെടുന്ന കാലത്തും ഇപ്പോഴും എമിലിയുടെ ഇംഗ്ലീഷ് ഹിതേഷിനോ, ഹിതേഷിന്റെ ഹിന്ദി എമിലിക്കോ അറിയില്ലെന്നതാണ് രസകരമായ മറ്റൊരു വസ്തുത.
ഗൂഗിള്‍ ട്രാന്‍സ്‌ലേറ്ററിന്റെ സഹായത്തോടെയാണ് ഇവര്‍ പരസ്പരം പ്രണയം കൈമാറിയത്. ഒരു മാസത്തിനകം ഹണിമൂണ്‍ ആഘോഷിക്കാന്‍ യു.എസിലേക്ക് പോകുന്ന ദമ്പതികള്‍ അതിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങി വരാനാണ് പദ്ധതി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല