മണിക്കൂറില്‍ 3.95 ഡോളര്‍ കൂലി, ജോലി സമയം 22 മണിക്കൂര്‍ – ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥയാണിത്. നടുവൊടിക്കുന്ന ജോലി ചെയ്ത ശേഷം വിശ്രമിക്കാന്‍ ലഭിക്കുന്നതോ ഡോഗ് ബെഡും. ചില അവസരങ്ങളില്‍ വിസ നീട്ടി കിട്ടാന്‍ ലൈംഗിക സഹകരണം വരെ തൊഴിലാളികള്‍ക്ക് ചെയ്യേണ്ടി വരുന്നു. ഓസ്‌ട്രേലിയന്‍ ഫാമുകളിലെ ഒറ്റപ്പെട്ട സംഭവമല്ല ഇത്. വര്‍ക്കിംഗ് ഹോളിഡെ വിസയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ എല്ലാം ഈ ചൂഷണത്തിനും പീഡനത്തിനും ഇരയാകുന്നുണ്ട്.
ഓസ്‌ട്രേലിയയിലെ വലിയ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളിലേക്കുള്ള സാധനങ്ങള്‍ എത്തിക്കുന്ന ഫാമില്‍ ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളികളുടെ ഞെട്ടിപ്പിക്കുന്ന ജീവിതാവസ്ഥ കഴിഞ്ഞ ദിവസം ഫോര്‍ കോര്‍ണേഴ്‌സ് പുറത്തു വിട്ടിരുന്നു. ഇവരെ ജോലിക്കെത്തുന്ന ഇടനിലക്കാരാണ് ഇവര്‍ ജോലി ചെയ്യുന്നതിനുള്ള പ്രതിഫലം അനുഭവിക്കുന്നത്. തൊഴിലാളികള്‍ക്ക് ലഭിക്കുന്നതാകട്ടെ ആട്ടും തുപ്പും കൊടിയ പീഡനങ്ങളും.
ഓസ്‌ട്രേലിയന്‍ സൂപ്പര്‍ മാര്‍ക്കറ്റുകളായ കോള്‍സ്, വൂള്‍വേര്‍ത്ത്‌സ്, അല്‍ഡി, കോസ്റ്റ്‌കോ, ഐജിഎ എന്നിവയും ഫുഡ് ചെയിന്‍ സ്ഥാപനങ്ങളായ കെഎഫ്‌സിയുടെ റെഡ് റൂസ്റ്ററും തൊഴിലാളി പീഡനത്തില്‍ ആരോപണ വിധേയരാണ്.
ഇടനിലക്കാര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ജോലിക്കായി സ്ത്രീകളെ ടാര്‍ഗറ്റ് ചെയ്യുന്നുണ്ട്. ജോലി സമയംം കുറച്ചു കിട്ടാനും വിസയുടെ കാലാവധി നീട്ടി നല്‍കാനും ഇടനിലക്കാര്‍ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്യുന്നുണ്ട്. ഇവര്‍ക്ക് പരാതിപ്പെടാനോ പ്രതികരിക്കാനോ ഉള്ള സാഹചര്യമില്ല. അങ്ങനെ ചെയ്താല്‍ ജോലി നഷ്ടപ്പെടുമെന്ന് മാത്രമല്ല ചിലപ്പോള്‍ കള്ളക്കേസില്‍ കുടുങ്ങുകയും ചെയ്യും.
417 ദിവസത്തേക്കുള്ള വര്‍ക്കിംഗ് ഹോളിഡേ വിസയില്‍ ഇവിടെ എത്തിയവരാണ് കൊടിയ യാതനകള്‍ അനുഭവിക്കുന്നത്. ഓരോ വര്‍ഷവും 150,000 ആളുകളാണ് ഈ വിഭാഗത്തില്‍ മാത്രം ഓസ്‌ട്രേലിയയിലേക്ക് എത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല