ഒരു ലോട്ടറി അടിച്ചാല്‍ ,ഒരുപാട് ഷോപ്പിംഗ് നടത്തി സാധനങ്ങള്‍ വാങ്ങികൂട്ടുക എന്നതാണ് മിക്ക സ്ത്രീകളുടെയും സ്വപ്നം. എന്നാലിതാ 40മില്ല്യന്‍ യുറോ ജാക്ക്പോട്ട് ലോട്ടറി അടിച്ച യുവതി ഞാന്‍ ഷോപ്പിംഗ് വെറുക്കുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ട് മറ്റുള്ളവരെ ഞെട്ടിച്ചിരിക്കുന്നു. 35കാരിയായ കാതറിന്‍ ബുള്‍ തന്റെ വീടിന്റെ മുകള്‍ നിലയിലേക്ക് പുതിയ കാര്‍പെറ്റ് വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ കാര്‍പെറ്റ് വാങ്ങിയാലും അവര്‍ക്കും ഭര്‍ത്താവ് ഗാരത്തിനും അടിച്ച ലോട്ടറിയില്‍ ഇനിയും 40,627,241 യൂറോ ഇനിയും ബാക്കിയുണ്ടാകും!
ലോട്ടറി കിട്ടിയ പണം കൊണ്ട് എന്ത് ചെയ്യാനാണ് ഉദേശം എന്ന് ചോദിച്ചപ്പോള്‍ കാതറിന്‍ പറഞ്ഞത് ഷോപ്പിങ്ങിനു പോകാന് തനിക്ക് ഇഷ്ടമില്ല എന്നാണ്. ആ സ്വഭാവം ഇനി മാറാനും പോകുന്നില്ല. തനിക്ക് സ്വന്തമായി ഹോം ഫുഡ് ഡെലിവറി സ്ഥാപനം ഉണ്ട്. പിന്നെ എനിക്ക് വലിയ ഫാഷന്‍ വിജ്ഞാനം ഒന്നുമില്ല. സാധാരണ ജീന്‍സും ലെഗ്ഗിങ്ങ്സും ആണ് ഞാന്‍ ധരിക്കാറുള്ളത്. പിന്നെ വീടിന്റെ മുകള്‍നിലയിലെ കാര്‍പെറ്റ് വളരെ പരിതാപകരമായ അവസ്ഥയിലായത് കൊണ്ട് പുതിയ ഒരെണ്ണം വാങ്ങണമെന്നുണ്ട്. ഇത്രയും വലിയ തുക കിട്ടിയിട്ടും ജോലി കളയാണോ പുതിയ വീട്ടിലേക്ക് മാറാനോ അവര്‍ക്ക് ഉദേശമില്ല.
ഒരു കെട്ടിടം നിര്‍മാതാവായ മിസ്റ്റര്‍ ബുള്‍ മഴ കാരണം ജോലി ചെയ്യാന്‍ സാധിക്കാതായ ഒരു ദിവസമാണ് ഈ ടിക്കറ്റ് വാങ്ങിയത്. അടുത്ത ദിവസം രാവിലെയാണ് ലോട്ടറി തനിക്കാണ് അടിച്ചത് എന്ന് മനസിലാക്കിയത്. ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ ജോലിയുള്ള മിസിസ്സ്. ബുള്‍ പറഞ്ഞത് അവര്‍ ഇപ്പോളും ഞെട്ടലില്‍ നിന്നും മാറിയിട്ടില്ല, അതുകൊണ്ട് മക്കളായ പത്ത് വയസ്സുകാരന്‍ ജോയലിനോടും ഒന്പതുകാരന്‍ ടെക്ലാനിനോടും അവരുടെ സൗഭാഗ്യത്തിനെ പറ്റി ഇതുവരെ പറഞ്ഞിട്ടില്ല എന്നാണ്.
അവരുടെ ഈ അഴ്ചാവസാനവും അവര്‍ സാധാരണ പോലെ തന്നെയാണ് ആഘോഷിച്ചത്- കുട്ടികളെ ഫുട്ബോള്‍ കളിക്കാന്‍ കൊണ്ടുപോയും ഒരു ബര്‍ത്ത്ഡേ പാര്‍ട്ടിക്ക് ആതിഥ്യം ഒരുക്കിയും. ലോട്ടറി എടുക്കുന്നത് ഒരു പാഴ്ചെലവ് ആണെന്ന് അവരുടെ ഇളയ മകന്‍ എപ്പോളും പറയാറുണ്ടത്രേ. ഇപ്പോള്‍ അവന്‍ എന്ത് പറയും എന്നാണു അവര്‍ക്ക് അറിയേണ്ടത്. ആറു കിടപ്പുമുറികളും ആറു ബാത്റൂമുകളും ഉള്ള മാന്‍സ്ഫീല്‍ഡിലെ വീട് ബുള്‍ ഒറ്റക്കാണ് നിര്‍മിച്ചത്. അവരുടെ സ്വപ്നത്തിലെ വീടാണ് അതെന്നും അതുകൊണ്ട് തന്നെ ആ വീട് മാറാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല എന്നുമാണ് അവര്‍ പറഞ്ഞത്.
പക്ഷെ വിദേശത്ത് ഒരു അവധിക്കാല വസതി വാങ്ങാന്‍ അവര്‍ ആഗ്രഹിക്കുന്നു. എന്നിട്ട് അവധിക്കാലത്ത് ഫ്ളോറിഡയിലെ ഡിസ്നിലാന്‍ഡിലേക്ക് മക്കളെയും കൊണ്ടുപോകണം. തന്റെ പ്രിയപ്പെട്ട മന്ചെസ്ടര്‍ യുനൈറ്റഡിന്റെ കളി കാണാന്‍ പഴയ ടാക്സ്ഫോര്‍ഡില്‍ ഒരു സ്ഥലം വേണമെന്നും ബുള്ളിന് ആഗ്രഹമുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പ്രത്യേകിച്ച് സ്തനാര്‍ബുദത്തിനെ പറ്റിയുള്ള ഗവേഷണത്തിനു വേണ്ടി പണം ചെലവഴിക്കാനും അവര്‍ ആഗ്രഹിക്കുന്നു. ബുള്ളിന്റെ അമ്മക്ക് അഞ്ചു വര്‍ഷം മുന്‍പ് സ്തനാര്‍ബുദം പിടിപെട്ടിരുന്നു.ഇപ്പോള്‍ ഭേദമായി.
ദമ്പതിമാരെപറ്റി അവരുടെ സുഹൃത്തുക്കള്‍ പറഞ്ഞത് ജീവിതം മുഴുവന്‍ അധ്വാനിച്ച പരിശ്രമശാലികള്‍, അവര്‍ ഇത് അര്‍ഹിക്കുന്നു എന്നാണ്. അയല്‍ക്കാരനായ സാം ഗില്‍സ് പറഞ്ഞത് ബുള്‍ വളരെ കഠിനാധ്വാനിയായ ഒരു നല്ല മനുഷ്യന്‍ ആണെന്നാണ്. സുഹൃത്തായ ടെല്ല നീതം പറഞ്ഞത് ബുള്‍ വളരെ ദൈവ വിശ്വാസിയായ ഒരു കുടുംബസ്നേഹിയും മിസിസ്സ് ബുള്‍ ഒരു നല്ല ആരോഗ്യസ്നേഹിയും ആണെന്നാണ്. അവര്‍ക്ക് ഇങ്ങനെ ഒരു ഭാഗ്യം കിട്ടിയതില്‍ എല്ലാ സുഹൃത്തുക്കളും വളരെ സന്തോഷത്തിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല