ഇതും ഒരു വയറാണോ എന്ന് ഡോക്‌ടര്‍ എസ് എന്‍ യാദവ് ചിന്തിച്ചുകാണും. ഒരു രോഗിയുടെ വയറ്റില്‍ ആറ് കിലോഗ്രാം ഇരുമ്പ് – 421 നാണയങ്ങള്‍, ഡസന്‍ കണക്കിന് നട്ട്-ബോള്‍ട്ടുകള്‍, മൂന്ന് കീച്ചെയിനുകള്‍ എന്നിവ- അദ്ദേഹം ശസ്‌ത്രക്രിയയിലൂടെ പുറത്തെടുത്തു! എങ്കിലും കലേശ്വര്‍ സിംഗ് എന്ന ഇന്ത്യന്‍ യുവാവിന്റെ ജീവന്‍ ഇരുമ്പില്ലാതെ നില നിര്‍ത്താന്‍ ആര്‍ക്കുമായില്ല.
ഈ 26 കാരന്‍ കടുത്ത വയറുവേദനയുമായാണ് ഛത്തീസ്‌ഘട്ടിലെ കോര്‍ബയിലെ ആശുപത്രിയില്‍ എത്തിയതും ഡോക്‌ടര്‍ യാദവിനെ സമീപിച്ചതും. വയറില്‍ എന്തോ തടസ്സമുണ്ട് എന്ന് മനസ്സിലാക്കിയ ഡോക്‌ടര്‍ അടിയന്തിരമായി ശസ്‌ത്രക്രിയ നടത്തുകയായിരുന്നു. ശസ്‌ത്രക്രിയ രണ്ട് മണിക്കൂര്‍ നീണ്ടു. എങ്കിലും ഈ കര്‍ഷകന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്റ്റര്‍മാര്‍ക്കായില്ല.
ആറ് കിലോഗ്രാം ഇരുമ്പും വയറ്റിലിട്ട് ഇയാള്‍ ഇത്രയും കാലം ജീവിച്ചുവെങ്കിലും ഇരുമ്പ് പുറത്തെടുത്തപ്പോള്‍ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ ഇദ്ദേഹത്തിനു പറ്റാതാവുകയായിരുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി കലേശ്വറിന് കടുത്ത വയറുവേദന ഉണ്ടായിരുന്നു എന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. എന്നാല്‍, അതിന്റെ കാരണം കണ്ടെത്താന്‍ പരിശോധിച്ച ഡോക്‌ടര്‍മാര്‍ക്ക് കഴിഞ്ഞിരുന്നില്ല. കാണുന്നതെല്ലാം അകത്താക്കുന്ന ഒരുതരം വിഭ്രാന്തി ഇയാള്‍ക്ക് ഉണ്ടായിരുന്നു എന്നാണ് വീട്ടുകാര്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല